ETV Bharat / state

നെടുങ്കണ്ടത്തെ കൊവിഡ് കെയർ സെന്‍റർ പൂട്ടാൻ ആരോഗ്യവകുപ്പിന്‍റെ നിർദേശം

നെടുങ്കണ്ടത്തെ കൊവിഡ് കെയർ സെന്‍റര്‍ നിര്‍ത്തലാക്കുന്നതോടെ കൊവിഡ് രോഗികള്‍ ഇടുക്കി, കോട്ടയം മെഡിക്കല്‍ കോളജുകളിലേക്ക് പോകേണ്ടതായി വരും

covid care centre in idukki  covid care centre nedumkandam  nedumkandam covid care centre closed  നെടുങ്കണ്ടത്തെ കൊവിഡ് കെയർ സെന്‍റർ  ഇടുക്കി കൊവിഡ് കെയർ സെന്‍റർ  നെടുങ്കണ്ടത്തെ കൊവിഡ് കെയർ സെന്‍റർ പൂട്ടി
നെടുങ്കണ്ടത്തെ കൊവിഡ് കെയർ സെന്‍റർ പൂട്ടാൻ ആരോഗ്യവകുപ്പിന്‍റെ നിർദേശം
author img

By

Published : Mar 25, 2021, 12:31 AM IST

ഇടുക്കി: പത്ത് പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്രയമായ നെടുങ്കണ്ടം കരുണ ആശുപത്രിയിലെ കൊവിഡ് കെയര്‍ സെന്‍റര്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. ഇതിന്‍റെ ഭാഗമായി കൊവിഡ് കെയര്‍ സെന്‍ററില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിറക്കി. സെന്‍ററിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ മേഖലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നെടുങ്കണ്ടം കരുണ ആശുപത്രിക്കൊപ്പം കുമളി പെരിയാര്‍ ആശുപത്രി, മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയിലെ കൊവിഡ് കെയര്‍ സെന്‍ററുകളും താല്‍ക്കാലികമായി നിര്‍ത്തലാക്കും.

ഈ സെന്‍ററുകളില്‍ പുതിയതായി രോഗികളെ പ്രവേശിപ്പിക്കരുതെന്നും ഇപ്പോഴുള്ള രോഗികള്‍ സുഖം പ്രാപിക്കുന്നമുറയ്ക്ക് കൊവിഡ് സെന്‍ററുകളിലുള്ള ജീവനക്കാര്‍ തങ്ങളുടെ പഴയ സ്ഥാപനങ്ങളിലേക്ക് മടങ്ങണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നെടുങ്കണ്ടത്തെ കൊവിഡ് കെയർ സെന്‍റര്‍ നിര്‍ത്തലാക്കുന്നതോടെ കൊവിഡ് രോഗികള്‍ ഇടുക്കി, കോട്ടയം മെഡിക്കല്‍ കോളജുകളിലേക്ക് പോകേണ്ടതായി വരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.