ETV Bharat / state

കുമ്പിളില്‍ കഞ്ഞി കുടിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം - jose palathinal

കുട്ടനാട് പാക്കേജിന് ആദ്യഘട്ട തുക നല്‍കിയിട്ടും ഇടുക്കിയെ അവഗണിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് യൂത്ത് ഫ്രണ്ടിന്‍റെ ആരോപണം

കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട്  ഇടുക്കി  യൂത്ത് ഫ്രണ്ട് പ്രവർത്തകർ  ജോസ് പാലത്തിനാൽ  കുമ്പിളില്‍ കഞ്ഞി കുടിച്ച് പ്രതിഷേധം  യൂത്ത് ഫ്രണ്ട്  idukki  youh front  jose palathinal  protest in idukki
വ്യത്യസ്‌ത സമരവുമായി കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ
author img

By

Published : Jan 18, 2020, 9:23 PM IST

Updated : Jan 18, 2020, 9:43 PM IST

ഇടുക്കി: 5000 കോടിയുടെ ഇടുക്കി പാക്കേജ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കുമ്പിളില്‍ കഞ്ഞി കുടിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. ജില്ലയിലെ ടൂറിസം, ആരോഗ്യം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിലെ വികസനത്തിനുള്ള പദ്ധതികള്‍ക്കാണ് 5000 കോടി രൂപയുടെ പാക്കേജ് സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. കുട്ടനാട് പാക്കേജിന് ആദ്യഘട്ട തുക നല്‍കിയിട്ടും ഇടുക്കിയെ അവഗണിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് യൂത്ത് ഫ്രണ്ടിന്‍റെ ആരോപണം.

കുമ്പിളില്‍ കഞ്ഞി കുടിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം

പുതിയ ബജറ്റ് അവതരിപ്പിക്കുവാൻ ഇനി മാസങ്ങൾ മാത്രം ശേഷിക്കേ പ്രഖ്യാപിച്ച പാക്കേജിൽ നിന്നും ഒരു രൂപ പോലും മുടക്കാൻ തയ്യാറാകാത്ത സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് യൂത്ത് ഫ്രണ്ട് എം ജില്ലാ കമ്മറ്റി പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നത്. കേരള കോൺഗ്രസ് എം ജോസ് വിഭാഗം ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലയുടെ പുനര്‍നിര്‍മാണത്തിനും കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും ഉപകാരപ്രദമായ പാക്കേജ് സമയബന്ധിതമായി നടപ്പാക്കണമെന്ന് യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു.

Intro: വ്യത്യസ്ഥ സമരവുമായി കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട്.
5000 കോടിയുടെ ഇടുക്കി പാക്കേജ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കുമ്പിളില്‍ കഞ്ഞി കുടിച്ചാണ് ഇവർ പ്രതിഷേധിച്ചത്.Body:

വി.ഒ

ജില്ലയിലെ ടൂറിസം, ആരോഗ്യം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിലെ വികസനത്തിനുള്ള പദ്ധതികള്‍ക്കാണ് 5000 കോടി രൂപ പാക്കേജ് സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്.
കുട്ടനാട് പാക്കേജിനു ആദ്യഘട്ട തുക നല്‍കിയിട്ടും ഇടുക്കിയെ അവഗണിക്കുന്ന നിലപാടിലാണ് സർക്കാർ ഭാഗത്ത് നിന്നുണ്ടാക്കുന്നതെന്നാണ് യൂത്ത് ഫ്രണ്ടിന്റെ ആരോപണം. പുതിയ ബജറ്റ് അവതരിപ്പിക്കുവാൻ ഇനി മാസങ്ങൾ ശേഷിക്കേ പ്രഖ്യാപിച്ച പാക്കേജിൽ നിന്നും ഒരു രൂപ പോലും മുടക്കാൻ തയ്യാറാകാത്ത സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് യൂത്ത് ഫ്രണ്ട് എം ജില്ലാ കമ്മറ്റി പ്രതൃക്ഷ സമരവുമായി വന്നിരിക്കുന്നത്. കട്ടപ്പനയിൽ ഗാന്ധി സ്ക്വയറിൽ കുമ്പിളിൽ കഞ്ഞി കുടിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. കേരള കോൺഗ്രസ്സ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ സമരം ഉദ്ഘാടനം ചെയ്തു.

ബൈറ്റ്

ജോസ് പാലത്തിനാൽ
(കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ്)

Conclusion:ജില്ലയുടെ പുനര്‍നിര്‍മാണത്തിനും കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും ഉപകാരപ്രദമായ പാക്കേജ് സമയബന്ധിതമായി നടപ്പാക്കണമെന്നും യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു.

ഇടിവി ഭാരത് ഇടുക്കി
Last Updated : Jan 18, 2020, 9:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.