ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ അടിമാലി കൃഷിഭവന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. സമരം ജോസഫ് വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി ബാബു കീച്ചേരി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന സമരത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു അടിമാലിയിലും പ്രതിഷേധം അരങ്ങേറിയത്.
55 വയസ് പൂര്‍ത്തിയായ മുഴുവന്‍ കര്‍ഷകര്‍ക്കും 10000 രൂപ പെന്‍ഷന്‍ നല്‍കുക, കര്‍ഷകനും കര്‍ഷകന്‍റെ കൃഷിക്കും പരിരക്ഷ നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന് വേണ്ടുന്ന യാതൊരു സംരക്ഷണവും സര്‍ക്കാരുകള്‍ നല്‍കുന്നില്ലെന്ന് ബാബു കീച്ചേരി കുറ്റപ്പെടുത്തി. പാര്‍ട്ടി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന സമരത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു അടിമാലിയിലും പ്രതിഷേധം അരങ്ങേറിയത്. അടിമാലിയില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ നേതാക്കളായ തങ്കച്ചന്‍ പട്ടരുമഠം, ബെന്നി കോട്ടക്കല്‍, കെ ജെ കുര്യന്‍, ജീതേഷ് പോള്‍, അമല്‍ എസ് ചേലപ്പുറം, ജിജോ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.