ഇടുക്കി: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് തിരകെ എത്തിയ 50തോളം പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നൽകി. സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് സിജോ നടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും തിരികെ ലഭിച്ചതിനൊപ്പം പാര്‍ട്ടിയെ സ്‌നേഹിച്ച നിരവധി പേര്‍ മടങ്ങി വരാന്‍ ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ മാത്രം ആയിരത്തിലധികം പ്രവര്‍ത്തകര്‍ തിരികെ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പ്രവര്‍ത്തകര്‍ മാതൃ സംഘടനയിലേയ്ക്ക് മടങ്ങി വരാന്‍ തയ്യാറെടുക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. മടങ്ങിയെത്തുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും യോഗം അറിയിച്ചു. കേരളാ കോണ്‍ഗ്രസ് ജില്ലാ, നിയോജകമണ്ഡലം ഭാരവാഹികളായി പ്രവര്‍ത്തിച്ച ജോസഫ് ചാക്കോ പുത്തൂര്‍, ബോബി പൊമ്പേല്‍, കുര്യാച്ചന്‍ വള്ളിക്കാട്ട്, സാജന്‍ കൊച്ചുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് 50 ഓളം അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് മടങ്ങിയെത്തിയത്. നിയോജക മണ്ഡലം പ്രസിഡന്‍റ് ജിന്‍സണ്‍ പുളിയംകുന്നേല്‍, സാബു മണിമലകുന്നേല്‍, ജോസഫ് തോണക്കര, ജിന്‍സണ്‍ പൗവ്വത്ത്, എന്‍.എം തങ്കച്ചന്‍, തോമസ് താഴത്തേടത്ത്, മാത്യു വാതല്ലൂര്‍, സണ്ണി, റാണി തോമസ്, അഖില്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.