ഇടുക്കി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകരുടെ അതിജീവന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ സി വൈ എമ്മിന്‍റെ ഉപവാസ സമരം. ഇടുക്കി രൂപത വികാരി ജനറാൾ മോൺ ജോസ് പ്ലാച്ചിക്കൽ ഉപവാസ സമരം ഉദ്ഘാടനം ചെയ്‌തു.
ഇടുക്കി ജില്ലയിലെ ഭൂ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിനു വേണ്ടി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക , നിർമ്മാണ നിയന്ത്രണ ഉത്തരവ് പിൻവലിക്കുക, ബഫർസോൺ പ്രഖ്യാപനം പിൻവലിക്കുക, വന്യജീവി ആക്രമണങ്ങളിൽ നിന്ന് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചു കൊണ്ടാണ് 51 യുവജനങ്ങൾ കെസിവൈഎമ്മിന്‍റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുന്നത്.
കെസിവൈഎം ഇടുക്കി രൂപതാ പ്രസിഡന്‍റ് ടോമിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. റവ ഫാദർ ജോസഫ് പാലക്കുടി ആമുഖപ്രഭാഷണം നടത്തി. റവ ഫാദർ മാത്യു ഞവരകാട്ട് മുഖ്യപ്രഭാഷണം നടത്തി. സമരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ്ജ് പോൾ വ്യാപാരി നേതാക്കന്മാരായ ജോസ് കുഴികണ്ടത്തിൽ, സാജൻ കുന്നേൽ കെസിവൈഎം ഇടുക്കി രൂപത വൈസ് പ്രസിഡന്‍റ് അപർണ ജോസഫ്, ഫാദർ ജിൻസ് കാരക്കാട്, റവ ഫാ ഫ്രാൻസീസ് ഇടവക്കണ്ടം തുടങ്ങിയവർ സംസാരിച്ചു.