ETV Bharat / state

ഇരട്ട വോട്ട് പരിശോധിക്കാൻ യൂത്ത് കോൺഗ്രസ് കർമസേന - karmma_sena_youthcongrass

റേഷൻകാർഡ്, തിരിച്ചറിയൽരേഖ, വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് എന്നിവയെല്ലാം കേരളത്തിലും തമിഴ്‌നാട്ടിലും ഉള്ളവർ രാവിലെ ഒരിടത്ത് വോട്ട് ചെയ്‌ത ശേഷം അതിർത്തികടന്ന് രണ്ടാമത്തെ വോട്ട് ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് കർമസേന രൂപീകരിച്ചു  ഇരട്ട വോട്ട്  karmma_sena_youthcongrass  കർമ്മ സമിതി യൂത്ത് കോൺഗ്രസ്
ഇരട്ട വോട്ട് പരിശോധിക്കാൻ യൂത്ത് കോൺഗ്രസ് കർമസേന രൂപീകരിച്ചു
author img

By

Published : Apr 5, 2021, 9:57 PM IST

ഇടുക്കി: ഇരട്ട വോട്ട് പരിശോധിക്കാൻ യൂത്ത് കോൺഗ്രസ് കർമസേന രൂപീകരിച്ചു. കേരള തമിഴ്‌നാട് അതിർത്തി മേഖലകളിൽ ഇരട്ട വോട്ടിന് സാധ്യത ഏറെയുള്ളതിനാൽ അത്തരം പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ അറിയിച്ചു. റേഷൻകാർഡ്, തിരിച്ചറിയൽരേഖ, വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് എന്നിവയെല്ലാം കേരളത്തിലും തമിഴ്‌നാട്ടിലും ഉള്ളവർ രാവിലെ ഒരു സംസ്ഥാനത്ത് വോട്ട് ചെയ്‌ത ശേഷം അതിർത്തികടന്ന് രണ്ടാമത്തെ വോട്ട് ചെയ്യുന്ന സംഭവങ്ങള്‍ നേരത്തേ ഉണ്ടായിട്ടുണ്ട്.

ഇത്തവണ കോടതിയുടെ നിർദേശപ്രകാരം ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാണ്. ഈ സാഹചര്യത്തിലും അതിർത്തികടന്ന് വോട്ട് ചെയ്യാനെത്തുന്നവരെ നിരീക്ഷിക്കാനാണ് കർമ സമിതി രൂപീകരിച്ചത്. സംശയം തോന്നുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് അപ്പോൾ തന്നെ അധികൃതരെ അറിയിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.