ETV Bharat / state

കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു - Pambla dam

മഴ കനത്തതിനെ തുടര്‍ന്ന് അടിമാലി അടക്കമുള്ള പ്രദേശങ്ങളിലെ പുഴകളും കൈത്തോടുകളും വെള്ളച്ചാട്ടങ്ങളും ജലസമൃദ്ധമായി കഴിഞ്ഞു.

കല്ലാര്‍കുട്ടി,പാംബ്ല അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു
author img

By

Published : Jul 19, 2019, 11:18 PM IST

Updated : Jul 20, 2019, 5:24 AM IST

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. രാവിലെ 8.13 ന് പാംബ്ല അണക്കെട്ടിന്‍റെ ഷട്ടറും വൈകിട്ട് അഞ്ച് മണിയോടെ കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഷട്ടറും ഉയര്‍ത്തി.

കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു

455.70 അടി ജലനിരപ്പ് ഉയര്‍ന്ന കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്നും പത്ത് ക്യുബിക് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുകുന്നത്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ 60 ക്യുബിക് വെള്ളം വരെ പുറത്തേക്കൊഴുക്കുമെന്ന് പാംബ്ല അണക്കെട്ട് അസിസ്റ്റന്‍റ് എന്‍ഞ്ചിനിയര്‍ എ ഇ ബോസ് പറഞ്ഞു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ മണിക്കൂറുകളില്‍ കനത്ത മഴ ലഭിച്ചിരുന്നു.

252.60 അടിയാണ് പാംബ്ല അണക്കെട്ടിന്‍റെ ഇപ്പോഴത്തെ ജലനിരപ്പ്. നിലവിന്‍ പതിനഞ്ച് ക്യുബിക്സ് വെള്ളം പാംബ്ല അണക്കെട്ടില്‍ നിന്നും സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നുണ്ട്. മഴ കനത്തത്തിനെ തുടര്‍ന്ന് അടിമാലി അടക്കമുള്ള പ്രദേശങ്ങളിലെ പുഴകളും കൈത്തോടുകളും വെള്ളച്ചാട്ടങ്ങളും ജലസമൃദ്ധമായി കഴിഞ്ഞു. മാട്ടുപ്പെട്ടി, കുണ്ടള ഹെഡ് വര്‍ക്ക്‌സ്, പൊന്മുടി, ചെങ്കുളം അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്.

Intro:കാലവര്‍ഷം കനത്തതോടെ ഹൈറേഞ്ചിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി,പാംബ്ല അണക്കെട്ടുകള്‍ തുറന്നു വിട്ടു.Body:രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഹൈറേഞ്ച് മേഖലയിലെ അണക്കെട്ടുകളും ജലസമൃദ്ധമാകുകയാണ്.ആശങ്കക്ക് ഒരു പരിധിവരെ അയവു വരുത്തി അണക്കെട്ടുകളിലേക്കുള്ള ജലമൊഴുക്ക് വര്‍ധിച്ചു.അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ മണിക്കൂറുകളില്‍ കനത്ത മഴ ലഭിച്ചു.ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി,പാംബ്ല അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.455.70 അടി വെള്ളമുയര്‍ന്ന കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ വൈകുന്നേരം 5 മണിയോടെയായിരുന്നു ഉയര്‍ത്തിയത്.10 സെന്റി മീറ്റര്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ 10 ക്യുമിക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്.ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ 60 ക്യുമിക്‌സ് വെള്ളം വരെ പുറത്തേക്കൊഴുക്കുമെന്ന് പാംബ്ല അണക്കെട്ട് അസിസ്റ്റന്റ് എന്‍ഞ്ചിനിയര്‍ എ ഇ ബോസ് പറഞ്ഞു.

ബൈറ്റ്

കെ എ ബോസ്

അസിസ്റ്റന്റ് എൻഞ്ചിനിയർConclusion:രാവിലെ 8.13നായിരുന്നു പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്.252.60 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.15 ക്യുമിക്‌സ് വെള്ളം അണക്കെട്ടില്‍ നിന്നും സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നുണ്ട്.മഴ കനത്തത്തിനെ തുടര്‍ന്ന് അടിമാലി ഉള്‍പ്പെടെയുള്ള മേഖലകളിലെ പുഴകളും കൈത്തോടുകളും വെള്ളച്ചാട്ടങ്ങളും ജലസമൃദ്ധമായി കഴിഞ്ഞു.മാട്ടുപ്പെട്ടി,കുണ്ടള,ഹെഡ് വര്‍ക്ക്‌സ്, പൊന്മുടി,ചെങ്കുളം അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്.

അഖിൽ വി ആർ
ദേവികുളം
Last Updated : Jul 20, 2019, 5:24 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.