ഇടുക്കി : കട്ടപ്പനയ്ക്ക് സമീപം മേട്ടുക്കുഴിയിൽ ഝാർഖണ്ഡ് സ്വദേശിയായ 14കാരിയുടേത് ആത്മഹത്യയെന്ന് പൊലീസ്. ഝാർഖണ്ഡ് സ്വദേശിയായ കാമുകനുമായി മൊബൈൽ ഫോണിൽ സംസാരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വഴക്ക് പറഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ഝാർഖണ്ഡ് സ്വദേശികളായ മുൻഷി ബസ്രയുടെയും അൽബീനയുടെയും മകൾ പ്രീതിയാണ് മരിച്ചത്. മരത്തിൽ ഷോള്‍ കെട്ടി തൂങ്ങിമരിക്കുകയായിരുന്നു.
READ MORE: ഇതര സംസ്ഥാനക്കാരിയായ 14കാരി ഇടുക്കിയില്‍ മരിച്ച നിലയില്‍
പെൺകുട്ടി വീടിനുസമീപം ഏലത്തോട്ടത്തിൽ മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലാണ് 14കാരി ആത്മഹത്യ ചെയ്‌തതാണെന്ന് മാതാപിതാക്കൾ സമ്മതിച്ചത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്വദേശമായ ഝാർഖണ്ഡിലേക്ക് കൊണ്ടുപോകും. കട്ടപ്പന പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.