ഇടുക്കി : രാജകുമാരി ദേവമാത പള്ളിയിൽ എത്തുന്നവർക്ക് ഇനി മനം നിറയെ ഫിലിപ്പെയ്‌ന്‍ ജേഡ് വൈൻ ആസ്വദിക്കാം.വൈൻ എന്ന് കേൾക്കുമ്പോഴേക്കും ഗ്ലാസുമായി ഇറങ്ങേണ്ട. ജേഡ് വൈൻ എന്നത് ചുവപ്പിന്‍റെ വസന്തം തീർക്കുന്ന ചെടിയാണ്. കരിംപച്ച ഇലകൾക്കിടയിൽ കടും ചുവപ്പുനിറത്തിൽ വിരിഞ്ഞുനിൽക്കുന്ന പുഷ്പങ്ങൾ വിസ്‌മയ കാഴ്ചയാണ് പള്ളിയില്‍ എത്തുന്നവര്‍ക്ക് സമ്മാനിക്കുന്നത്.
ഫിലിപ്പെയ്‌ന്‍ സ്വദേശിയാണ് ജേഡ് വൈൻ. എന്നാല്‍ ഇപ്പോള്‍ ചെടികൾ ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലും പൂക്കാലം ഒരുക്കുകയാണ്. രണ്ടുവർഷത്തെ പരിപാലനത്തിന് ശേഷമാണ് ഇവ പൂക്കുന്നത്. പർപ്പിൾ, കറുപ്പ്, മഞ്ഞ, എന്നിങ്ങനെ വിവിധ നിറത്തിലുള്ള ജേഡ് വൈൻ പൂവുകൾ ഉണ്ടെങ്കിലും ഏറ്റവും ആകർഷകം ചുവന്ന പുഷ്പങ്ങള്‍ ആണ്.
Also Read: സഹസ്രദള പത്മം ഇരിങ്ങാലക്കുടയില്‍ പൂവിട്ടു, ഷിനിയുടെ തോട്ടത്തില്‍ അൻപതോളം താമരയിനങ്ങൾ
ഒരു കുലയിൽ നൂറുകണക്കിന് പുഷ്പങ്ങളാണ് സാധാരണയായി വിരിയുന്നത്. പൂക്കൾ കാണുന്നതിനും ചിത്രം പകർത്തുന്നതിനും നിരവധിയാളുകളാണ് പള്ളിയില്‍ എത്തുന്നത്.