ETV Bharat / state

തോട്ടം തൊഴിലാളികൾക്ക് ആശ്വാസം; അതിർത്തി വരെ ബസ് സർവീസ് പുനരാംഭിച്ചു

മൂന്നാർ ഡിപ്പോയിൽ നിന്നും ബോഡിമെട്ടിലേക്ക് ഒരു സർവീസ് മാത്രമാണ് പുനരാരംഭിച്ചത്.

ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ  അന്തർസംസ്ഥാന ബസ് സർവീസുകൾ ആരംഭിച്ചു  മൂന്നാർ ബോഡിമെട്ട് സർവീസ്  തമിഴ്‌ തോട്ടം തൊഴിലാളികൾ  അന്തർസംസ്ഥാന ബസ് സർവീസുകൾ ആരംഭിച്ചു  Interstate bus services resumed  idukki plantation workers  Relief for plantation workers  Relief for plantation workers news  Interstate bus services resumed in Idukki
തോട്ടം തൊഴിലാളികൾക്ക് ആശ്വാസം; അന്തർസംസ്ഥാന ബസ് സർവീസുകൾ ആരംഭിച്ചു
author img

By

Published : Sep 12, 2021, 8:27 AM IST

ഇടുക്കി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വച്ച ബസ്‌ സർവീസ് പുനരാരംഭിച്ചു. മൂന്നാർ ഡിപ്പോയിൽ നിന്ന് ബോഡിമെട്ട് അതിർത്തി വരെയുള്ള ബസ് സർവീസാണ് പുനരാംഭിച്ചത്. ആദ്യ ഘട്ടമെന്ന നിലയിൽ ഒരു സർവീസ് മാത്രമാണ് സർവീസ് ആരംഭിക്കുന്നത്.

രാവിലെ 10 മണിക്ക് മൂന്നാറില്‍ നിന്ന് പുറപ്പെട്ട് 11.30ന് ബോഡിമെട്ടിലെത്തി 12 മണിക്ക് തമിഴ്‌നാട്ടിൽ നിന്നും എത്തുന്നവരെ കയറ്റി തിരികെ മൂന്നാറിലേക്ക് മടങ്ങുന്ന രീതിയിലാണ് സർവീസ് സമയം ക്രമീകരിച്ചിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളിൽ അമിതയാത്ര കൂലി നൽകിയാണ് ഇവർ തിരികെ പോയിരുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ് തീരുമാനം.

തോട്ടം തൊഴിലാളികൾക്ക് ആശ്വാസം; അതിർത്തി വരെ ബസ് സർവീസ് പുനരാംഭിച്ചു

തമിഴ്‌നാട്ടിലെ തേനിയിൽ നിന്നും ബോഡിമെട്ട് വരെ ആർഎംറ്റിസി സർവീസ് ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർ വർധിക്കുന്നതിന് അനുസരിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും ഡിപ്പോ മാനേജർ സേവി ജോർജ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാലുമാസമാണ് സർവീസുകൾ നിർത്തി വച്ചിരുന്നത്. ഉടുമൽപേട്ടയിൽ നിന്നും ചിന്നാർ അതിർത്തിയിലേക്കും ഉടൻ ബസ് സർവീസ് ആരംഭിക്കും.

കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധനകൾക്ക് ശേഷമായിരിക്കും യാത്രക്കാർക്ക് അതിർത്തി കടക്കുവാൻ സാധിക്കുക. തമിഴ്‌നാട്ടിലേക്ക് പോകാനുള്ള യാത്രാ ദുരിതത്തിന് ഇതോടെ പരിഹാരമാകുന്നെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.

ALSO READ: മേഘവും ഭൂമിയും ഒന്നാകുന്നൊരിടം... അതാണ് ഇടുക്കി ജില്ലയിലെ മീനുളിയാൻ പാറ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.