ETV Bharat / state

സംസ്കരിക്കാന്‍ ഒരുങ്ങുന്നതിനിടെ വിരലനങ്ങി, കുഞ്ഞിനെയും വാരിയെടുത്തോടി, ജീവന്‍ രക്ഷിക്കാനായില്ല - infant baby died in idukki

സംസ്കാരസമയത്ത് കൈകാലുകൾ അനങ്ങുന്നത് കണ്ട് തിരികെ ആശുപത്രയിലെത്തിച്ച പെരിയകുളം സ്വദേശി പിളവൽ രാജിന്‍റെ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു

infant baby who return to life  infant baby who return to life from graveyard  infant baby died in Periyakulam  infant baby died in idukki  സംസ്കാരസയത്ത് പിഞ്ചു കുഞ്ഞിന് ജീവൻ
ജീവൻ നിലനിർത്താനുള്ള ശ്രമം വിഭലം; പ്രതീക്ഷകൾ അവസാനിപ്പിച്ച് ആ പിഞ്ചുകുഞ്ഞ് യാത്രയായി
author img

By

Published : Jul 5, 2021, 9:58 PM IST

ഇടുക്കി : മരിച്ചെന്ന് കരുതി സംസ്കരിക്കാൻ ഒരുങ്ങിയ ചോര കുഞ്ഞിനേയും വാരിയെടുത്ത് ആ അമ്മ ആശുപത്രിയിലേക്ക് ഓടി. ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ ആ കുഞ്ഞോമനയുടെ കൈവിരലുകൾ ചലിച്ചത് കണ്ടപ്പോൾ ജീവിതത്തിലേക്കുള്ള മടക്കമാണെന്ന് ഒരു നിമിഷമെങ്കിലും ആ അമ്മ കരുതിക്കാണും. എന്നാൽ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിൽ ആശുപത്രിയിലെത്തിച്ച ആ കുഞ്ഞ് ലോകത്തോട് വിടപറഞ്ഞു.

തമിഴ്നാട്ടിലെ പെരിയകുളത്ത് പിളവൽ രാജിന്‍റെ ഭാര്യ ആരോഗ്യ മേരി ഞായറാഴ്ച പുലർച്ചെയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭത്തിന്‍റെ ആറാം മാസത്തിലായിരുന്നു പ്രസവം. 700 ഗ്രാം മാത്രം ഭാരം മാത്രമായിരുന്നു ആ കുഞ്ഞിന് ഉണ്ടായിരുന്നത്.

എന്നാൽ മെഡിക്കൽ കൊളജിലെ ഡോക്ടർമാർ കുഞ്ഞ് മരണപ്പെട്ടതായി വിധി എഴുതി. ആ പിഞ്ചുകുഞ്ഞിനെ പിതാവ് പിളവൽ രാജ് കൈകളിലേറ്റുവാങ്ങി.

Also read: കൈകോർത്ത് മലയാളി; മുഹമ്മദിനായി ഒഴുകിയെത്തിയത് 18 കോടി

വീട്ടിലെത്തി സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം പെട്ടി അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് വിരലുകള്‍ ചലിക്കുന്നതായി കണ്ടത്. തുടർന്നാണ് അവർ കുഞ്ഞിനെ തിരികെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ നോക്കിയത്. എന്നാൽ കുഞ്ഞ് ഈ ലോകത്തോട് വിട പറഞ്ഞു. ആദ്യം തയാറാക്കിയ കുഴിയിൽ തന്നെ ആ പിഞ്ചോമനയെ സംസ്കരിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരോടും നാല് നഴ്സുമാരോടും വിശദീകരണം തേടി അധികൃതർ മെമ്മോ നൽകിയിട്ടുണ്ട്. പിഴവ് അന്വേഷിക്കാന്‍ മെഡിക്കൽ കോളജിലെ മൂന്ന് പ്രൊഫസർമാരെ ഉൾപ്പെടുത്തി അന്വേഷണ കമ്മിഷനും രൂപം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.