ETV Bharat / state

അനധികൃത ടാർ മിക്സിങ് പ്ലാന്‍റ്‌ നിർമാണം; ജനകീയ സമിതിയുടെ സമരം ശക്തമാകുന്നു - വാഴത്തോപ്പ് പഞ്ചായത്ത്‌

പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സമരസമിതി അധികൃതർക്ക് നൽകിയ പരാതികൾ പരിഗണിക്കാത്ത സാഹചര്യത്തിലാണ്‌ സമരം ശക്തമാക്കാൻ നാട്ടുകാരുടെ തീരുമാനം

Illegal tar mixing plant construction  ടാർ മിക്സിങ് പ്ലാന്‍റ്‌ നിർമാണം  ജനകീയ സമിതി  ഇടുക്കി  വാഴത്തോപ്പ് പഞ്ചായത്ത്‌  പാരിസ്ഥിതിക പ്രശ്നങ്ങൾ
അനധികൃത ടാർ മിക്സിങ് പ്ലാന്‍റ്‌ നിർമാണം;ജനകീയ സമിതിയുടെ സമരം ശക്തമാകു
author img

By

Published : Mar 6, 2021, 4:44 PM IST

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടിയിൽ അനധികൃതമായി സ്ഥാപിക്കുന്ന ടാർ മിക്സിങ് പ്ലാന്‍റിന്‌ എതിരെയുള്ള ജനകീയ സമിതിയുടെ സമരം ശക്തമാകുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സമരസമിതി അധികൃതർക്ക് നൽകിയ പരാതികൾ പരിഗണിക്കാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. കഴിഞ്ഞദിവസം പ്ലാന്‍റിന്‌ സമീപത്ത് അനിശ്ചിതകാല നിരാഹാര സമരത്തിനായി കുടിൽ കെട്ടാൻ എത്തിയ സമര സമിതി നേതാക്കളെയും നാട്ടുകാരെയും ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തു.

നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന പ്ലാന്‍റ് നീക്കം ചെയ്യണമെന്ന ആവശ്യം പരിഗണിക്കാതെ വന്നതോടെ പ്ലാന്‍റിന്‌ പിന്തുണ നൽകുന്ന ചില രാഷ്ട്രീയ പ്രവർത്തകരുടെ ആളുകളാണ് അക്രമം അഴിച്ചുവിട്ടതെന്ന്‌ സമരസമിതി നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് നൂറു കണക്കിന് നാട്ടുകാരുടെ നേതൃത്വത്തിൽ മണിയാറൻകുടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.