ETV Bharat / state

സർക്കാർ ഭൂമിയിൽ അനധികൃത പാറഖനനം; ഒരു കോടിയുടെ നഷ്‌ടമെന്ന് വിജിലൻസ്

author img

By ETV Bharat Kerala Team

Published : Jan 10, 2024, 5:16 PM IST

Illegal Rock Mining: സർക്കാർ ഭൂമിയിൽ അനധികൃത പാറഖനനം, സർക്കാരിന് ഒരു കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന് വിജിലൻസ്.

illegal rock mining  Vigilance  Mining On Govt Land  വിജിലൻസ്  അനധികൃത പാറഖനനം  സർക്കാർ ഭൂമി
Illegal Rock Mining
സർക്കാർ ഭൂമിയിൽ അനധികൃത പാറഖനനം

ഇടുക്കി: ചതുരംഗപ്പാറ വില്ലേജിലുള്ള സർക്കാർ ഭൂമിയിൽ വൻതോതിൽ അനധികൃത പാറഖനനം നടന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി (Illegal Rock Mining). റവന്യൂ, മൈനിംഗ് ആന്‍റ്‌ ജിയോളജി വകുപ്പുകളുടെ അറിവോടെ നടന്ന പാറപൊട്ടിക്കലിൽ സർക്കാരിന് ഒരു കോടി രൂപയുടെ നഷ്‌ടമുണ്ടായതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

ഉടുമ്പൻചോല താലൂക്കിലെ പാപ്പൻപാറ, സുബ്ബൻപാറ എന്നിവിടങ്ങളിലെ അനധികൃത പാറഖനനം നടത്തിയ മൂന്നിടത്താണ് കോട്ടയം വിജിലൻസ് യൂണിറ്റ് പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാപകമായി പാറപൊട്ടിക്കല്‍ നടക്കുന്നുവെന്ന പാരാതിയാണ് പരിശോധനക്ക് കാരണം.

പാപ്പൻപാറ ബോജാ കമ്പനി ഭാഗത്ത് സർവ്വേ 35/1 ൽ പെട്ട 75 ഏക്കർ വിസ്‌തൃതിയുള്ള സർക്കാർ തരിശ് പാറയുണ്ട്. ഇവിടെ നിന്നും പാലാ, മൂവാറ്റുപുഴ സ്വദേശികൾ ലക്ഷക്കണക്കിനു രൂപയുടെ പാറ പൊട്ടിച്ചു കടത്തിയെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. ഇതേ പരാതി നേരത്തെ റവന്യുവകുപ്പിനും നല്‍കിയിരുന്നു. റവന്യു ഉദ്യോഗസ്ഥര്‍ പാറ പൊട്ടിച്ചുവെന്ന്‌ കണ്ടത്തി ഹിറ്റാച്ചിയടക്കമുള്ള ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്ത് 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

പിഴ അടച്ചില്ലെന്ന് മാത്രമല്ല ഉപകരണങ്ങള്‍ മാറ്റുകയും ചെയ്‌തു. ഇതോടെയാണ് അഴിമതിയുണ്ടെന്നും ഉദ്യോഗസ്ഥരടക്കം പങ്കാളിയാണെന്നും കാട്ടി ഇടുക്കി ദേവികുളം സ്വദേശി വിജിലന്‍സിനെ സമീപിക്കുന്നത്. വിജിലൻസ് സംഘത്തിലുണ്ടായിരുന്ന കോട്ടയം ജില്ല അസിസ്റ്റന്‍റ്‌ ജിയോളജിസ്റ്റ് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ റോയൽറ്റി ഇനത്തിൽ ഒരു കോടി രൂപ എങ്കിലും സർക്കാരിന് നഷ്‌ടമായെന്നാണ് കണ്ടെത്തല്‍.

സർക്കാർ ഭൂമി കയ്യേറി അനധികൃത ഖനനം നടത്തിയ കുറ്റവും തിരിച്ചറിഞ്ഞു. ഇതെല്ലാം കാണിച്ച് വിശദ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട് നൽകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ്‌: നൂറനാട് മറ്റപ്പള്ളി മലയിലെ കുന്നിടിച്ച് മണ്ണെടുക്കുന്നതിനെ തുടർന്ന് നാളുകളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. കഴിഞ്ഞ ആഴ്‌ച പൊലീസ് സുരക്ഷ സംബന്ധിച്ച് ഇടക്കാല ഉത്തരവ് നേടിയെടുത്ത് കരാറുകാരൻ കുന്നിടിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ ആദ്യവാരത്തിലാണ് ഖനനത്തിനെതിരെ നാട്ടുകാര്‍ ആദ്യമായി പ്രതിഷേധവുമായി രംഗത്തുവന്നത്.

പ്രതിഷേധം ശക്തമായതിന് പിന്നാലെ നവംബര്‍ 13 ന് മണ്ണെടുപ്പ് നിര്‍ത്തിവച്ചു. കൃഷിമന്ത്രി പി പ്രസാദ് വിഷയത്തില്‍ ഇടപെട്ട് സര്‍വ കക്ഷി യോഗം വിളിച്ചിരുന്നു. പിന്നാലെ ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് പ്രതിഷേധക്കാര്‍ എത്തുകയായിരുന്നു. മണ്ണെടുക്കുന്നത് നിര്‍ത്തിവയ്‌ക്കണമെന്ന നിര്‍ദേശം മന്ത്രി പി പ്രസാദ് കരാറുകാരന് നല്‍കിയിരുന്നു.

ഇത് ലംഘിച്ചതോടെയാണ്‌ പ്രതിഷേധം ശക്തമായത്‌. തുടര്‍ന്ന്‌ മണ്ണെടുപ്പ് ഹൈക്കോടതി ജനുവരി നാല് വരെ സ്റ്റേ ചെയ്‌തിരുന്നു. പ‌ഞ്ചായത്ത് പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ നൽകിയ ഹർജിയിൽ ഡിവിഷൻ ബ‌െഞ്ചിന്‍റെതാണ് നടപടി. മണ്ണെടുപ്പിന് സുരക്ഷ നൽകാനുള്ള ഉത്തരവും കോടതി സ്റ്റേ ചെയ്‌തിട്ടുണ്ട്.

ALSO READ: 'മുടക്കോഴിമല തുരന്നെടുക്കുന്നു' : സമരം ശക്തമാക്കി സംരക്ഷണ സമിതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.