ഇടുക്കി: നെടുങ്കണ്ടം ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം എന്ന നിലയില്‍ ആരംഭിച്ച നെടുങ്കണ്ടം കിഴക്കേ കവലയിലെ പാര്‍ക്കിങ് ഗ്രൗണ്ടിലേയ്ക്ക് വാഹനങ്ങള്‍ എത്തുന്നില്ല. ഇതോടെ ടൗണിലെ പാര്‍ക്കിങ് പഴയതുപോലെ തുടരുകയാണ്. ടൗണില്‍ വാഹനഗതാഗതം തടസപ്പെടുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സാഹചര്യത്തിലാണ് താലൂക്ക് ആശുപത്രി റോഡില്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. കിഴക്കേ കവല മുതല്‍ അര്‍ബന്‍ ബാങ്ക് ജംഗ്ഷന്‍ വരെ എത്തുന്ന വാഹനങ്ങള്‍ ഇവിടെ എത്തി പാര്‍ക്ക് ചെയ്യണമെന്നാണ് നിര്‍ദേശിച്ചത്. ഇതിന് മുന്നോടിയായി വിവിധ മേഖലകളില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 11 ദിവസത്തിനിടെ 38 വാഹനങ്ങള്‍ മാത്രമാണ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയത്. നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിടത്ത് പോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പോ പൊലിസോ തയാറാവുന്നില്ല. മുമ്പ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ട്രാഫിക് കമ്മറ്റി ചേര്‍ന്നപ്പോള്‍ പാര്‍ക്കിങ് ഗ്രൗണ്ട് ഒരുക്കിയാല്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നായിരുന്നു വിവിധ വകുപ്പുകള്‍ അറിയിച്ചിരുന്നത്. നിലവില്‍ നെടുങ്കണ്ടത്തെ ട്രാഫിക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയില്‍ ആരംഭിച്ച പാര്‍ക്കിങ് ഗ്രൗണ്ട് ഉപയോഗ ശൂന്യമായിരിക്കുകയാണ്.
പാര്‍ക്കിങ് ഗ്രൗണ്ട് തുടങ്ങിയിട്ടും നെടുങ്കണ്ടത്ത് അനധികൃത പാര്‍ക്കിങ് തുടരുന്നു
അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലിസ്, ഗതാഗത വകുപ്പുകള്‍ അറിയിച്ചിരുന്നെങ്കിലും ടൗണിലെ പാര്‍ക്കിങ് പഴയ രീതിയില്‍ തുടരുന്നു.