ഇടുക്കി: നെടുങ്കണ്ടത്ത് ഏലക്കാട്ടില്‍ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. നെടുങ്കണ്ടം ബാലഗ്രാമിൽ 669 നമ്പർ ബ്ലോക്കിലെ ഏലത്തോട്ടത്തിന് നടുവിലാണ് വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിർമിക്കുന്ന ചാരായം ബാറുകളും ബിവറേജുകളും അടഞ്ഞ സാഹചര്യം മുതലെടുത്ത് വിൽപന നടത്തുവാനായിരുന്നു പദ്ധതി. ഏലതോട്ടത്തിലെ പണിക്കാരന്‍റെ നേതൃത്വത്തിലാണ് ചാരായം നിർമിക്കുന്നതിനായി ഒരുക്കങ്ങൾ നടത്തിയത്. ഇയാൾ ഓടി രക്ഷപെട്ടതിനാൽ പിടികൂടുവാനായില്ല.
ചാരായ നിർമാണത്തിനായി തയാറാക്കിവച്ചിരുന്ന കോടയും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. തോട്ടത്തിലെ പണിക്കാരനായ ബാലഗ്രാം കണ്ണങ്കരയിൽ രാജപ്പന്‍റെ പേരിൽ കേസെടുത്തു. ബിവറേജുകളും ബാറുകളും അടഞ്ഞതോടെ ഹൈറേഞ്ചിൽ വ്യാജവാറ്റ് സജീവമാകുന്നതായി എക്‌സൈസ് ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിരുന്നു. മേഖലയിൽ എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
also read: ഇടുക്കിയുടെ അതിര്‍ത്തിയില്‍ വ്യാജ വാറ്റ് സംഘങ്ങള്‍ സജീവം