ഇടുക്കി: മൂന്നാറില്‍ നിന്നും വിദൂരത്തിലുള്ള ഗുണ്ടുമല മേഖലയിലെ കാടുകളിലെത്തിച്ച പടയപ്പ വീണ്ടും മാട്ടുപ്പെട്ടിയിൽ എത്തി. രാവിലെ മുതൽ മാട്ടുപ്പെട്ടി ജലാശയത്തിനരികിൽ നിന്നിരുന്ന പടയപ്പയെന്ന് വിളിപേരുള്ള കാട്ടുകൊമ്പൻ ബോട്ടിങ് സെൻ്ററിന് സമീപമെത്തി വഴിയോര കടകളിലെ വിൽക്കാൻ വച്ചിരുന്ന കരിക്കും പൈനാപ്പിളും അകത്താക്കി. എന്നാല്‍ വിനോദ സഞ്ചാരികൾക്ക് കാട്ടുകൊമ്പന്‍റെ തീറ്റയും വരവും കൗതുകമായി.
സഞ്ചാരികളില്‍ ചിലർക്ക് ഇത് നാട്ടാനയാണോ എന്ന സംശയവുമുണ്ട്. വാഹനങ്ങൾ നിരവധി റോഡിലുടെ പോകുന്നുണ്ടെങ്കിലും ഗതാഗത തടസം സൃഷ്‌ടിക്കാതെ കരിക്കും പൈനാപ്പിളും അകത്താക്കി ചെറിയ വിശപ്പടക്കി പടയപ്പ മെല്ലെ കാടുകയറി. അതേസമയം സഞ്ചാരികൾ എറെയെത്തുന്നതില്‍ പ്രതീക്ഷയോടെ കരിക്കും കാരറ്റും പൈനാപ്പിളും ധരാളം ഇറക്കുന്ന വഴിയോര കച്ചവടകാർക്ക് പടയപ്പയെന്ന കാട്ടുകൊമ്പൻ പ്രതീക്ഷിക്കാതെയെത്തുമ്പോള്‍ നഷ്‌ടങ്ങൾ മാത്രം.