ETV Bharat / state

ഇടുക്കിയില്‍ രണ്ടിടത്ത് കാട്ടാന ആക്രമണം; കൊച്ചി –ധനുഷ്കോടി ദേശീയ പാത ഉപരോധിച്ച് പ്രദേശവാസികള്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

ബി എൽ റാവിൽ ഒരു വീടും പന്നിയാർ എസ്‌റ്റേറ്റിൽ റേഷൻ കടയും കാട്ടാന തകര്‍ത്തതോടെ പ്രദേശവാസികള്‍ കൊച്ചി ധനുഷ്കോടി ദേശീയ പാത ഉപരോധിച്ചു

idukki wild elephant attack  panniyar estate  b l ravil  elephant attack in panniyar estate and b l ravil  arikomban  latest news in idukki  wild elephant attack on ration shop  ഇടുക്കിയില്‍ രണ്ടിടത്ത് കാട്ടാന ആക്രമണം  കാട്ടാന ആക്രമണം  ദേശീയ പാത ഉപരോധിച്ച് പ്രദേശവാസികള്‍  ചക്കകൊമ്പൻ  അരിക്കൊമ്പൻ  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഇടുക്കിയില്‍ രണ്ടിടത്ത് കാട്ടാന ആക്രമണം; കൊച്ചി –ധനുഷ്കോടി ദേശീയ പാത ഉപരോധിച്ച് പ്രദേശവാസികള്‍
author img

By

Published : Jan 27, 2023, 3:04 PM IST

ഇടുക്കിയില്‍ രണ്ടിടത്ത് കാട്ടാന ആക്രമണം; കൊച്ചി –ധനുഷ്കോടി ദേശീയ പാത ഉപരോധിച്ച് പ്രദേശവാസികള്‍

ഇടുക്കി: ജില്ലയില്‍ രണ്ടിടത്ത് ഇന്നും കാട്ടാന ആക്രമണം. ബി എൽ റാവിൽ ഒരു വീടും പന്നിയാർ എസ്‌റ്റേറ്റിൽ റേഷൻ കടയും തകർത്തു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രണ്ട് മണിക്കൂർ കൊച്ചി –ധനുഷ്കോടി ദേശീയ പാത ഉപരോധിച്ചു.

പ്രശ്‌നം പരഹരിക്കാൻ ഈ മാസം 31ന് വനംമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടക്കും. പുലർച്ചെ ഒന്നരയോടെയാണ് ചിന്നക്കനാൽ ബി എൽ റാവിലെ കുന്നത്ത് ബെന്നിയുടെ വീടും കടയും കാട്ടാന തകർത്തത്. ചക്കകൊമ്പൻ എന്ന പേരിലറിയപ്പെടുന്ന കാട്ടാനയാണ് ആക്രമിച്ചത്.

ബെന്നിയും കുടുംബവും തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. കാലിന് നേരിയ പരിക്കേറ്റ ബെന്നി രാജകുമാരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചുമണിയോടെയാണ് പന്നിയാർ എസ്‌റ്റേറ്റിലെ റേഷൻ കട അരിക്കൊമ്പൻ ആക്രമിച്ചത്.

പത്തു ദിവസത്തിനിടെ നാലാം തവണയാണ് റേഷൻ കട തകർത്തത്. തുടർച്ചയായ ആനയുടെ ആക്രമണം ഭയന്ന് സാധനങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. നാട്ടുകാരും കടയുടമയും ചേർന്നാണ് ആനയെ ഓടിച്ചത്.

കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമുൾപെടെയുള്ള ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. പന്നിയാറിലെ റേഷൻ കടയ്‌ക്കു ചുറ്റും അടുത്ത ദിവസം സോളാർഫെൻസിംഗ് നിർമിക്കും. പ്രദേശത്ത് പട്രോളിങ് കൂടുതൽ ശക്തമാക്കാനും ചർച്ചയിൽ തീരുമാനമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.