ETV Bharat / state

ലോകകപ്പ് ഖത്തറില്‍, ഹൈറേഞ്ചില്‍ കട്ടൗട്ട് ആവേശം - അര്‍ജന്‍റീന

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ സഞ്ചരിച്ചാൽ ലോകകപ്പ് ആവേശം ആസ്വദിക്കുകയും ചെയ്യാം. വിവിധ രാജ്യങ്ങളുടെ പതാകകളും താരങ്ങളുടെ പടുകൂറ്റന്‍ കട്ടൗട്ടുകളും കൊടി തോരണങ്ങളുമൊക്കെ ഒരുക്കിയാണ് കുടിയേറ്റ കർഷകരുടെ പിൻതലമുറ കാൽപന്ത് കളിയെ വരവേൽക്കുന്നത്.

World Cup football fever in Kerala  Idukki in the excitement of the World Cup  Arrangements in Idukki behalf of World Cup  Idukki welcoming World Cup Football  ലോകകപ്പ് ആവേശത്തില്‍ ഹൈറേഞ്ച്  ലോകകപ്പ്  ലോകകപ്പ് ഫുട്‌ബോള്‍  നേര്യമംഗലം പാലം  അര്‍ജന്‍റീന  ജര്‍മ്മനി
ലോകകപ്പ് ആവേശത്തില്‍ ഹൈറേഞ്ച്
author img

By

Published : Nov 27, 2022, 1:03 PM IST

ഇടുക്കി: ലോകകപ്പ് ആവേശത്തിലാണ് ഇടുക്കി മലയോര മേഖല. കുടിയേറ്റ കാലം മുതൽ കൈപന്തുകളിയെ നെഞ്ചിലേറ്റിയ കർഷകരുടെ പിൻതമുറ, കാൽപന്ത് കളിയുടെ ആവേശത്തിലേക്ക് കത്തിക്കയറുകയാണ്. ഇടുക്കിയുടെ കവാടമായ നേര്യമംഗലം പാലം കടന്ന് മലകയറിയാൽ കാൽപന്തുകളിയുടെ ആവേശം അലയടിക്കുന്നത് കാണാം.

ലോകകപ്പ് ആവേശത്തില്‍ ഹൈറേഞ്ച്

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ സഞ്ചരിച്ചാൽ ലോകകപ്പ് ആവേശം ആസ്വദിക്കുകയും ചെയ്യാം. വിവിധ രാജ്യങ്ങളുടെ പതാകകളും താരങ്ങളുടെ പടുകൂറ്റന്‍ കട്ടൗട്ടുകളും കൊടി തോരണങ്ങളുമൊക്കെ ഒരുക്കിയാണ് കുടിയേറ്റ കർഷകരുടെ പിൻതലമുറ കാൽപന്ത് കളിയെ വരവേൽക്കുന്നത്. താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിക്കുന്നതിൽ കടുത്ത മത്സരമാണ് ജില്ലയിലെമ്പാടും.

വലിയ സ്‌ക്രീനില്‍ മത്സരം തത്സമയം കാണാനും അവസരമൊരുക്കിയിട്ടുണ്ട്. ടീമുകളുടെ ജയപരാജയങ്ങളും ഇവിടെ ആഘോഷിക്കുന്നുണ്ട്. മത്സരം മുറുകി ഫൈനലിലേക്കടുക്കുമ്പോള്‍ ഇടുക്കിയില്‍ ആവേശം വാനോളം ഉയരുമെന്നതിൽ സംശയമില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.