ETV Bharat / state

ഇടുക്കിയില്‍ സ്‌കൂൾ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

author img

By

Published : Nov 2, 2022, 8:22 PM IST

Updated : Nov 2, 2022, 8:50 PM IST

ഇടുക്കി വെള്ളത്തൂവൽ കല്ലാർകുട്ടി റോഡില്‍ ഇന്ന് വൈകിട്ടാണ് സ്‌കൂൾ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടമുണ്ടായത്

Idukki School bus and police jeep accident  ഇടുക്കി  സ്‌കൂൾ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം  ഇടുക്കി വെള്ളത്തൂവൽ കല്ലാർകുട്ടി  School bus and police jeep accident in vellathuval
ഇടുക്കിയില്‍ സ്‌കൂൾ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം

ഇടുക്കി: വെള്ളത്തൂവൽ കല്ലാർകുട്ടി റോഡിൽ സ്‌കൂൾ ബസും പൊലീസ് ജീപ്പും അപകടത്തിൽപ്പെട്ടു. പണ്ടാരപ്പടി കോലഞ്ചേരി വളവിലാണ് വാഹനങ്ങൾ പരസ്‌പരം കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ നാലുപേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പൊലീസ് ജീപ്പിൻ്റെ ഒരു വശം തകർന്നു. സ്‌കൂൾ ബസിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. വെള്ളത്തൂവൽ പൊലീസെത്തി തുടർനടപടികള്‍ സ്വീകരിച്ചു. ബസിലുണ്ടായിരുന്ന കുട്ടികൾക്ക് ആർക്കും പരിക്കില്ല. അടിമാലിയിലെ സ്വകാര്യ മാനേജ്മെൻ്റ് സ്‌കൂളിലെ ബസും പൈനാവ് ഡിപിഒയിലെ പൊലീസ് വാഹനവുമാണ് അപകടത്തിൽപ്പെട്ടത്.

ശാന്തമ്പാറ സ്‌റ്റേഷനിൽ വേരിഫിക്കേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസ് വാഹനം. ഡിപിഒയിലെ മിനിസ്റ്റീരിയൽ സ്റ്റാഫുകളായ രണ്ട് വനിതകൾ ഉൾപ്പെടെ മൂന്നുപേരും ഒരു പൊലീസ് ഉദ്യോഗസ്ഥനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടിമാലിയിൽ നിന്നും കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന കുട്ടികൾക്ക് ആർക്കും പരിക്കില്ല. അപകടം നടന്നയുടനെ കുട്ടികളെ മറ്റൊരു ബസില്‍ വീടുകളിൽ എത്തിച്ചു.

Last Updated : Nov 2, 2022, 8:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.