ETV Bharat / state

6 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ തെളിവെടുപ്പിനെത്തിച്ച് പൊലീസ്, രോഷവുമായി നാട്ടുകാർ - ഇടുക്കി പീഡന വാർത്ത

കുട്ടി നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

idukki rape and murder  idukki rape and murder news  vandipperiyar rape and murder  ഇടുക്കിയിൽ ആറ്വയസുകാരിയെ പീഡിപ്പിച്ചു  ഇടുക്കി പീഡന വാർത്ത  വണ്ടിപ്പെരിയാർ പീഡന വാർത്ത
പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ
author img

By

Published : Jul 5, 2021, 10:07 PM IST

ഇടുക്കി : വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്ന് വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പ്രതി അര്‍ജുന്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് സ്വദേശികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരി. കഴിഞ്ഞ മാസം 30ന് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ

കളിക്കുന്നതിനിടെ അബദ്ധത്തിൽ കുരുങ്ങി കുട്ടി മരിച്ചെന്നാണ് ബന്ധുക്കൾ കരുതിയത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ, പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്‌റ്റേറ്റിൽ തന്നെ താമസിക്കുന്ന അർജുൻ പിടിയിലായത്.

കൂടുതൽ വായനയ്ക്ക്: വണ്ടിപ്പെരിയാറിലെ ആറ്‌ വയസുകാരിയുടെ മരണം കൊലപാതകം; പ്രതി പിടിയിൽ

കഴിഞ്ഞ 30 ന് അർജുൻ വീട്ടിൽ എത്തി ഉപദ്രവിക്കുന്നതിനിടെ കുട്ടി ബോധരഹിതയായി. ഇതോടെ കുട്ടി മരിച്ചെന്ന് കരുതി ഇയാൾ കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വീട്ടില്‍ എപ്പോഴും കടന്നുചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കള്‍ രാവിലെ ജോലിക്ക് പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണമെന്ന് പൊലീസ് അറിയിച്ചു.

പ്രതി അര്‍ജുനെയും കൊണ്ട് പൊലീസ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളിൽ പ്രതിക്കെതിരെ പ്രതിഷേധമുയർത്തി.

അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടി നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.