ഇടുക്കി: കാലവര്‍ഷത്തിന് മുന്നേടിയായുള്ള തയ്യാറെടുപ്പുകളുമായി ഇടുക്കി ജില്ലാ ഭരണകൂടം. പ്രകൃതിക്ഷോഭങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിനുള്ള പ്രത്യേക സേനയുള്‍പ്പടെ ജില്ലയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ കൂടി കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
വിവധ താലൂക്കുകളെ പ്രത്യേക സോണുകളാക്കി തിരിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളില്‍ ഇടപടെല്‍ നടത്താന്‍ പ്രത്യേകസേനയെ മറയൂർ മുതൽ കുമളി വരെയുള്ള മേഖലകളിലാണ് രൂപീകരിച്ചിട്ടുള്ളത്. അപകടഭീഷണിയുള്ള സ്ഥലങ്ങളില്‍ 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് പ്രത്യേക സേനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുക.
പൊതുജനപങ്കാളിത്തത്തോടെയാണ് റാപിഡ് ഫോഴ്‌സിനെ തയ്യാറാക്കിയിരിക്കുന്നതെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൃത്യമായ അലര്‍ട്ടുകള്‍ നല്‍കാന്‍ ആവശ്യമായ മുന്‍കരുതലുകളും ഭരണകൂടം കൈകൊണ്ടിട്ടുണ്ട്. വിവിധ താലൂക്കുകളുടെയും, തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് ഇത്തരം മേഖലകളില്‍ താമസിക്കുന്നവരുടെ പട്ടിക തയ്യാറാക്കി ജില്ല ഭരണകൂടത്തിന് സമര്‍പ്പിച്ചത്.