ETV Bharat / state

റഹ്‌മത്ത് കുട്ടിയുടെ നരബലി: നടുക്കുന്ന ഓര്‍മകളുമായി രാമക്കല്‍മേട് നിവാസികള്‍

നിധി കുംഭം ലഭിയ്‌ക്കുന്നതിന് വേണ്ടി അച്ഛനും രണ്ടാനമ്മയും സഹോദരിയും അയല്‍വാസിയും ചേര്‍ന്ന് ബാലനെ ബലി നല്‍കുകയായിരുന്നു. കേസില്‍ കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേർ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു.

Idukki Ramakalmedu human sacrifices  first human sacrifices reported in kerala  human sacrifices  ആദ്യ നരബലി  ഇടുക്കി രാമക്കല്‍മേട് നരബലി  റഹ്മത്ത് കുട്ടിയുടെ മരണം  കേരളത്തിലെ നരബലി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നരബലി  ആഭിചാരക്രിയകള്‍  kerala latest news  malayalam news  rahmath kutty murder idukki  human sacrifices for black magic in idukki  black magic  റഹ്മത്ത് കുട്ടിയുടെ നരബലി
റഹ്മത്ത് കുട്ടിയുടെ നരബലി: നടുക്കുന്ന ഓര്‍മ്മകളുമായ് രാമക്കല്‍മേട് നിവാസികള്‍
author img

By

Published : Oct 13, 2022, 1:52 PM IST

Updated : Oct 13, 2022, 4:05 PM IST

ഇടുക്കി: സംസ്ഥാനത്ത് വർഷങ്ങൾക്ക് മുൻപ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നരബലികളില്‍ ഒന്ന് രാമക്കല്‍മേട് സ്വദേശിയായ റഹ്‌മത്ത് കുട്ടിയുടെ മരണമാണ്. അന്ന് ആഭിചാരക്രിയകള്‍ക്ക് മുന്‍പില്‍ പൊലിഞ്ഞ് പോയത് ഒരു ബാലന്‍റെ ജീവൻ. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും രാമക്കല്‍മേട് നിവാസികള്‍ക്ക് നടുക്കുന്ന ഓര്‍മയാണ് റഹ്മത്ത് കുട്ടിയുടെ മരണം.

റഹ്‌മത്ത് കുട്ടിയുടെ നരബലി: നടുക്കുന്ന ഓര്‍മകളുമായി രാമക്കല്‍മേട് നിവാസികള്‍

അത്രയും ക്രൂരമായാണ് അച്ഛനും കൂട്ടാളികളും ചേര്‍ന്ന് എട്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയത്. ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്ത്, മൂക്ക് മുറിച്ച് മാറ്റി, പുക്കിളിനു ചുറ്റിലും സ്വകാര്യ ഭാഗങ്ങളിലും ഇരുമ്പ് കമ്പികള്‍ കുത്തിയിറക്കിയുമാണ് റഹ്മത്ത് കുട്ടിയെ കൊലപ്പെടുത്തിയത്. നിധി കുംഭം ലഭിയ്‌ക്കുന്നതിന് വേണ്ടി അച്ഛനും രണ്ടാനമ്മയും സഹോദരിയും അയല്‍വാസിയും ചേര്‍ന്ന് ബാലനെ ബലി നല്‍കുകയായിരുന്നു.

1983 ജൂണ്‍ 29നാണ് രാമക്കല്‍മേട്ടിലെ തോവാളപ്പടി എന്ന കൊച്ചു ഗ്രാമം നരബലിയ്ക്ക് സാക്ഷ്യം വഹിയ്‌ക്കേണ്ടി വന്നത്. വീട്ടില്‍ ചില പൂജകള്‍ നടക്കുന്നെന്നും തന്‍റെ രക്തം പൂജയ്‌ക്കായി ശേഖരിച്ചെന്നും സുഹൃത്തുക്കളോട് റഹ്മത്ത് കുട്ടി പറഞ്ഞിരുന്നു. തനിയ്‌ക്ക് അപകടം സംഭവിയ്‌ക്കുമോ എന്ന ആശങ്കയും ബാലൻ സുഹൃത്തുക്കളോടായി പങ്ക് വെച്ചു.

സഹോദരിക്ക് പ്രേതബാധ ഉണ്ടായെന്നും മാറുന്നതിനുള്ള പൂജകള്‍ നടത്തുന്നുമെന്നുമാണ് വീട്ടുകാര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം റഹ്മത്ത് കുട്ടിയുടെ മരണ വാര്‍ത്തയാണ് പുറത്ത് വന്നത്. മൃതദേഹം കാണാനെത്തിയവരെ ആദ്യം മുഖം കാണിച്ചില്ല.

നാട്ടുകാരിലൊരാള്‍ ബലമായി മുഖം മറച്ചിരുന്ന തുണിമാറ്റിയതോടെയാണ് ക്രൂര കൃത്യം അറിയുന്നത്. കേസില്‍ കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേർ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും സംഭവത്തിന്‍റെ നടുക്കം നാട്ടുകാരുടെ ഓര്‍മ്മകള്‍ക്കൊപ്പമുണ്ട്.

ക്രൂര കൃത്യത്തിന്‍റെ ഓര്‍മ്മകളും പേറി, കാട് പിടിച്ച്, മനുഷ്യവാസമില്ലാതെ, ദുരാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും പ്രതീകമായി നരബലി നടന്ന ആ വീട് ഇന്നും പ്രേത ഭവനമായി നിലകൊള്ളുന്നു.

Last Updated : Oct 13, 2022, 4:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.