ETV Bharat / state

പൊന്മുടിയില്‍ ഹൈഡല്‍ ടൂറിസത്തിന് നല്‍കിയത് റവന്യൂ ഭൂമി തന്നെയെന്ന് അധികൃതര്‍

author img

By

Published : Feb 21, 2022, 9:21 AM IST

കെ.എസ്‌.ഇ.ബിയ്ക്ക് നോട്ടീസ് നൽകി ചൊവ്വാഴ്ച വീണ്ടും സർവേ നടത്തുമെന്ന് ഉടുമ്പൻചോല തഹസിൽദാർ

federal tourism land controversy in Idukki Ponmudi  Idukki todays news  ഇടുക്കി ഇന്നത്തെ വാര്‍ത്ത  പൊന്മുടിയില്‍ ഹൈഡല്‍ ടൂറിസത്തിന് നല്‍കിയ റവന്യൂ ഭൂമിയെന്ന് അധികൃതര്‍  രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന് ഹൈഡല്‍ ടൂറിസത്തിന് പാട്ടത്തിന് ഭൂമി
പൊന്മുടിയില്‍ ഹൈഡല്‍ ടൂറിസത്തിന് നല്‍കിയ ഭൂമി റവന്യൂ ഭൂമി തന്നെ; ആവര്‍ത്തിച്ച് അധികൃതര്‍

ഇടുക്കി: പൊന്മുടിയില്‍ രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന് ഹൈഡല്‍ ടൂറിസത്തിനായി പാട്ടത്തിന് നല്‍കിയ ഭൂമി റവന്യൂ ഭൂമി തന്നെയെന്ന് ആവർത്തിച്ച് റവന്യൂ വകുപ്പ്. കെ.എസ്‌.ഇ.ബിയ്ക്ക് നോട്ടീസ് നൽകി ചൊവ്വാഴ്ച വീണ്ടും സർവേ നടത്തുമെന്ന് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ പറഞ്ഞു. ഫെബ്രുവരി 19 ന് രാവിലെ സര്‍വേയ്‌ക്കെത്തിയ സംഘത്തെ ബാങ്ക് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു.

രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന് ഹൈഡല്‍ ടൂറിസത്തിനായി പാട്ടത്തിന് നല്‍കിയ ഭൂമി റവന്യൂ ഭൂമി തന്നെയെന്ന് ആവർത്തിച്ച് റവന്യൂ വകുപ്പ്

'സര്‍വേ രേഖകള്‍ വിശദമായി പരിശോധിക്കണം'

പൊന്മുടി ഡാമിനടുത്തുള്ള 21 ഏക്കര്‍‌ ഭൂമിയാണ് രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന് ഹൈഡല്‍ ടൂറിസത്തിനായി പാട്ടത്തിന് നല്‍കിയത്. രണ്ടു സര്‍വേ നമ്പറുകളിലായി കെ.എസ്‌.ഇ.ബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസില്‍ദാര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. രാജാക്കാട് വില്ലേജില്‍ റീ സര്‍വേ നടപ്പാക്കിയിട്ടില്ലാത്തതിനാല്‍ സര്‍വേ രേഖകള്‍ വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ALSO READ: ഇടുക്കിയിൽ സർവേയ്‌ക്കെത്തിയ സംഘത്തെ ബാങ്ക് ഉദ്യോഗസ്ഥർ തടഞ്ഞു

ഇതിൻ്റെ ഭാഗമായി സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെയാണ്, കെ.എസ്‌.ഇ.ബി ഉദ്യോഗസ്ഥരില്ലാതെ പരിശോധന നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞ് തടഞ്ഞത്. ഇവിടെ സർവേ നടത്തുന്നതിന് ബാങ്കിൻ്റെ അനുമതി തേടേണ്ട ആവശ്യമില്ലെന്ന് ഉടുമ്പൻചോല തഹസിൽദാർ പറഞ്ഞു. സംഭവം, രാഷ്ട്രീയ ആയുധമാക്കുകയാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം വിമര്‍ശിച്ചു. തിങ്കളാഴ്ച കെ.എസ്‌.ഇ.ബിയ്ക്ക്‌ നോട്ടീസ് നൽകി ചൊവ്വാഴ്ച സർവേ നടപടികളുമായി മുന്നോട്ടുപോകുവാനാണ് റവന്യൂ സംഘത്തിൻ്റെ നീക്കം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.