ETV Bharat / state

പൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് അപകടം ; കാണാതായ യുവാവിനായി നാളെ വീണ്ടും തെരച്ചില്‍ - പൊൻമുടി

ഇടുക്കി പൊൻമുടി അണക്കെട്ടില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മമ്മട്ടിക്കാനം മുണ്ടപ്പിള്ളിൽ ശ്യാംലാലിനെയാണ് കാണാതായത്

Idukki Ponmudi Canoe accident youth missing  Idukki Ponmudi Canoe accident  Idukki Ponmudi Dam Canoe accident youth missing  പൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് അപകടം  ഇടുക്കി പൊൻമുടി  ഇടുക്കി  പൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞു  പൊൻമുടി അണക്കെട്ടിൽ യുവാവിനെ കാണാതായി  മമ്മട്ടിക്കാനം മുണ്ടപ്പിള്ളി  പൊൻമുടി
പൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് അപകടം; കാണാതായ യുവാവിനായി നാളെ വീണ്ടും തെരച്ചില്‍
author img

By

Published : Nov 13, 2022, 10:48 PM IST

ഇടുക്കി : പൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. മമ്മട്ടിക്കാനം മുണ്ടപ്പിള്ളിൽ ശ്യാംലാലിനെയാണ് (28) കാണാതായത്. സുഹൃത്തുക്കളായ അമൽ ദേവസ്യ, അഭിജിത്ത് എന്നിവർക്കൊപ്പം ഇന്ന് വൈകിട്ട് നാലിന് കള്ളിമാലി വാരിയാനിപ്പടിയ്‌ക്ക് സമീപം ഡാമിൽ കുളിക്കാന്‍ എത്തിയതായിരുന്നു യുവാവ്.

കുളിക്കുന്നതിനിടെ മൂവരും അവിടെയുണ്ടായിരുന്ന വള്ളത്തിൽ കയറി അണക്കെട്ടിന്‍റെ മറ്റൊരു ഭാഗത്തേക്ക് പോവുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ വീണ അമലും അഭിജിത്തും നീന്തി കരയ്‌ക്കെത്തിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായില്ല. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തി. ശ്യാംലാലിനെ കണ്ടെത്താൻ കഴിയാത്തതിനാൽ വൈകിട്ട് എഴിന് തെരച്ചിൽ അവസാനിപ്പിച്ചു. നാളെ വീണ്ടും തെരച്ചിൽ പുനരാരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.