ETV Bharat / state

ഇടുക്കിയില്‍ പൊതു പ്രവര്‍ത്തകന്‍റെ മൂന്നാമത്തെ ഫലവും നെഗറ്റീവ് - covid 19

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാവായ ഇയാള്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്‍തിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുടെ വിപുലമായ റൂട്ട് മാപ്പ് തയ്യാറാക്കിയിരുന്നു.

പൊതു പ്രവര്‍ത്തകന്‍റെ മൂന്നാമത്തെ ഫലവും നെഗറ്റീവ്  ഇടുക്കി  idukki political leader tests negative for covid 19  idukki  idukki covid 19  covid 19  covid 19 kerala
ഇടുക്കിയില്‍ പൊതു പ്രവര്‍ത്തകന്‍റെ മൂന്നാമത്തെ ഫലവും നെഗറ്റീവ്
author img

By

Published : Mar 31, 2020, 3:05 PM IST

ഇടുക്കി: ജില്ലയില്‍ കൊവിഡ് 19 ബാധിച്ച പൊതുപ്രവര്‍ത്തകന്‍റെ മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവ്. ഇയാളുടെ രണ്ടും, മൂന്നും ഫലങ്ങള്‍ നെഗറ്റീവായതോടെ വൈകാതെ ഇയാള്‍ക്ക് ആശുപത്രി വിടാം.വീട്ടിലേക്ക് മാറ്റുന്നത് സംബന്ധിച്ച്‌ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കും. എന്നാല്‍ വീട്ടില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. . ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാവായ ഇയാള്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്‍തിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുടെ വിപുലമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

ഇയാളുമായി അടുത്തിടപഴകിയത് മൂലം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച്‌ 26 വരെ ഇയാള്‍ പോയ സ്ഥലങ്ങളിലെ വിവരം ശേഖരിച്ചാണ് ഇത്രയും പേരെ നീരീക്ഷണത്തിലാക്കിയത്. അതേസമയം ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയുടെ പരിശോധന ഫലവും നെഗറ്റീവായി. അടുത്ത പരിശോധന ഫലവും നെഗറ്റീവായാല്‍ ആശുപത്രി വിടാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.