ETV Bharat / state

റേഷന്‍കട തകര്‍ത്ത് അരി തിന്ന് 'അരിക്കൊമ്പന്‍' ; 15 മാസത്തിനിടെ ആറാം തവണ, പരിഹാരത്തിനായി കൈനീട്ടി നാട്ടുകാര്‍ - ആനയുടെ ആക്രമണം

ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്‌റ്റേറ്റിലെ റേഷൻ കട തകര്‍ത്ത് അരി തിന്ന് 'അരിക്കൊമ്പന്‍' എന്ന ഒറ്റയാന്‍, 15 മാസത്തിനിടെ ആറാം തവണയാണ് റേഷന്‍ കടയ്‌ക്ക് നേരെ ആക്രമണം, റേഷൻ വിതരണം അവതാളത്തിലായതോടെ പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍

Wild Elephant attack  Idukki Panniyaar  Wild Elephant attacked ration Shop  Ration distribution  റേഷന്‍ കട തകര്‍ത്ത് അരി തിന്നു  റേഷന്‍ കട  അരിക്കൊമ്പന്‍  ഇടുക്കി ശാന്തൻപാറ  പന്നിയാർ എസ്‌റ്റേറ്റിലെ റേഷൻ കട  റേഷന്‍ കടയ്‌ക്ക് നേരെ ആക്രമണം  റേഷൻ വിതരണം  ആനയുടെ ആക്രമണം  ബ്രീട്ടീഷ് കാലഘട്ടത്തില്‍ പണിത കെട്ടിടം
റേഷന്‍ കട തകര്‍ത്ത് അരി തിന്ന് 'അരിക്കൊമ്പന്‍'
author img

By

Published : Jan 18, 2023, 7:54 AM IST

റേഷന്‍ കട തകര്‍ത്ത് അരിക്കൊമ്പന്‍

ഇടുക്കി : അരിക്കൊമ്പന്‍റെ ആക്രമണം രൂക്ഷമായതോടെ ശാന്തൻപാറ പന്നിയാർ എസ്‌റ്റേറ്റിൽ റേഷൻ വിതരണം പോലും അവതാളത്തില്‍. 15 മാസത്തിനിടെ ആറാം തവണയാണ് അരിക്കൊമ്പന്‍ റേഷന്‍ കട തകര്‍ക്കുന്നത്. ഇതോടെ പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ചാക്കുകണക്കിന് അരിയാണ് കാട്ടുകൊമ്പൻ നശിപ്പിക്കുന്നത്. അതേസമയം അടച്ചുറപ്പുള്ള കെട്ടിടം പണിയുകയോ മറ്റേതെങ്കിലും സുരക്ഷിത സ്ഥലത്തേക്ക് റേഷൻ കട മാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുറുമ്പ് ഇത്തിരി കൂടുതല്‍ : കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് അരിക്കൊമ്പന്‍ പന്നിയാറില്‍ നാശം വിതച്ചത്. റേഷന്‍ കടയുടെ ഭിത്തി പൊളിച്ച് ഒരു ചാക്ക് കുത്തരി പുറത്തെടുത്ത് കഴിക്കുകയായിരുന്നു. അരി ഇഷ്‌ട ആഹാരമായതിനാലാണ് ഒറ്റയാനെ അരിക്കൊമ്പനെന്ന് നാട്ടുകാര്‍ വിളിക്കുന്നത്. റേഷന്‍ കടയുടേയും ഷെഡ്ഡുകളുടെയും ഭിത്തി തകര്‍ത്ത് ഇവന്‍ അരി അപഹരിക്കുന്നത് പതിവാണ്. കഴിഞ്ഞ 15 മാസത്തിനിടെ ആറ് തവണ പന്നിയാറില്‍ ഇത്തരത്തില്‍ റേഷന്‍ കടയ്ക്ക് നേരെ ആക്രണമുണ്ടായി. പത്ത് ചാക്കിലധികം അരിയും ആട്ടയും നഷ്‌ടപ്പെടുകയും ചെയ്‌തു.

മുടങ്ങാതെ റേഷന്‍ കിട്ടാന്‍ എന്താണ് മാര്‍ഗം: 26 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചൂണ്ടല്‍ സ്വദേശിയായ ആന്‍റണി ഇവിടെ റേഷന്‍ കട ആരംഭിച്ചത്. ഇക്കാലത്തിനിടെ നിരവധി തവണ കടയ്ക്ക് നേരെ ആനയുടെ ആക്രമണമുണ്ടായി. തുടര്‍ച്ചയായ ആനയുടെ ആക്രമണം കനത്ത സാമ്പത്തിക ബാധ്യതയ്ക്കും ഇടയാക്കി.

എച്ച്എംഎല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് റേഷന്‍ കട പ്രവര്‍ത്തിപ്പിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണിത കെട്ടിടം കാലപ്പഴക്കത്താല്‍ നാശത്തിന്‍റെ വക്കിലാണ്. പന്നിയാറില്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ കമ്പനി തയ്യാറാവുകയോ തോണ്ടിമലയിലേക്ക് സ്ഥാപനം മാറ്റാന്‍ ഇടപെടല്‍ ഉണ്ടാവുകയോ വേണമെന്നാണ് നിലവില്‍ നാട്ടുകാരുടെ ആവശ്യം.

നാട്ടില്‍ വിലസി ഒറ്റയാന്മാര്‍ : ദിവസങ്ങള്‍ക്ക് മുന്‍പ് ശങ്കര പാണ്ഡ്യന്‍മെട്ടില്‍ രണ്ട് വീടുകളും ആനയിറങ്കല്‍ ടൂറിസം സെന്‍ററിലെ സാധനങ്ങളും ആന തകര്‍ത്തിരുന്നു. ആനയിറങ്കലില്‍ സ്‌കൂട്ടര്‍ യാത്രികന് നേരെ ആന പാഞ്ഞടുത്തതും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. അരിക്കൊമ്പന്‍, ചില്ലിക്കൊമ്പന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഒറ്റയാന്മാരും കാട്ടാനക്കൂട്ടങ്ങളുമാണ് മേഖലയില്‍ നാശം വിതയ്‌ക്കുന്നത്.

പതിവായി അക്രമം നടത്തുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുള്ള ഒറ്റയാന്മാരെ മയക്കുവെടിവച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് ശാന്തന്‍പാറ പഞ്ചായത്ത് വനംവകുപ്പ് മന്ത്രിക്കും സിസിഎഫിനും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.