ETV Bharat / state

കൊവിഡ് കടക്കെണിയായി, ലൈറ്റ് ആന്‍റ് സൗണ്ട് ഡെക്കറേഷന്‍ തൊഴിലാളികള്‍ ദുരിതത്തില്‍

ലോണുകളുടെ തിരിച്ചടവും വൈദ്യുതി ബില്ലിനും മുറി വാടകയ്ക്കും പണം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാണ് ലൈറ്റ് ആന്‍റ് സൗണ്ട് ഡെക്കറേഷന്‍ തൊഴിലാളികള്‍.

idukki news  idukki  Light and Sound Hearing Decoration workers in crisis  Light and Sound Hearing Decoration workers in crisis news  Light and Sound Hearing Decoration workers  covid crisis  covid 19  covid news  lockdown  lockdown crisis  lockdown news  ലൈറ്റ് ആന്‍റ് സൗണ്ട് ഹിയറിങ് ഡെക്കറേഷന്‍ തൊഴിലാളികള്‍  ലൈറ്റ് ആന്‍റ് സൗണ്ട് ഹിയറിങ് ഡെക്കറേഷന്‍ തൊഴിലാളികള്‍ പ്രതിസന്ധിയിൽ  ലൈറ്റ് ആന്‍റ് സൗണ്ട് ഹിയറിങ് ഡെക്കറേഷന്‍ തൊഴിലാളികള്‍ വാർത്ത  കൊവിഡ് പ്രതിസന്ധി  ലോക്ക്ഡൗൺ പ്രതിസന്ധി  ലോക്ക്ഡൗൺ  കൊവിഡ്
കടക്കെണിയിൽ ലൈറ്റ് ആന്‍റ് സൗണ്ട് ഹിയറിങ് ഡെക്കറേഷന്‍ തൊഴിലാളികള്‍
author img

By

Published : Jul 18, 2021, 9:30 PM IST

ഇടുക്കി: കൊവിഡും ലോക്ക്ഡൗണും ജീവിതത്തിന്‍റെ എല്ലാ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഉത്സവ ആഘോഷങ്ങളും പൊതുപരിപാടികളും കൊവിഡിൽ മുങ്ങിപ്പോയതോടെ ഈ മേഖലയെ ആശ്രയിച്ച് ജീവിച്ചിരുന്ന ആയിരങ്ങളാണ് പെരുവഴിയായത്. സീസണ്‍ മുന്നില്‍ കണ്ട് നിരവധി പേരാണ് ലക്ഷങ്ങള്‍ ലോണെടുത്തും പണയം വച്ചും മുതല്‍ മുടക്ക് നടത്തിയത്.

പട്ടിണിയുടെ വഴിവക്കിൽ

ഉത്സവ സമയത്ത് മേശ, കസേര, പാത്രങ്ങൾ മുതലായവ വാടകയ്ക്ക് നല്‍കുന്നവരുടെ സ്ഥിതിയും വിഭിന്നമല്ല. ജനറേറ്ററിനും ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾക്കും പുറമേ വാടകയ്ക്ക് കൊടുക്കുന്ന ഇരുമ്പ് സാധനങ്ങളും തുരുമ്പെടുത്ത് നശിച്ചു. കൂടുതല്‍ നാശം സംഭവിക്കാതിരിക്കാന്‍ സാധനങ്ങള്‍ ഇടയ്ക്ക് പൊടി തട്ടി വയ്ക്കുന്നത് മാത്രമാണ് ഇപ്പോള്‍ ഇവരുടെ ജോലി.

കൊവിഡ് മൂലം ലൈറ്റ് ആന്‍റ് സൗണ്ട് ഡെക്കറേഷന്‍ തൊഴിലാളികള്‍ ദുരിതത്തില്‍

ALSO READ: 'ബക്രീദ് ഇളവുകൾ പിൻവലിക്കണം', കേരള സർക്കാരിനെ വിമർശിച്ച് ഐഎംഎ

ലോണുകളുടെ തിരിച്ചടവും വൈദ്യുതി ബില്ലിനും മുറി വാടകയ്ക്കും പണം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാണ് ഇവർ. പുതിയ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പൊതുചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും അനുമതി ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.

സർക്കാർ കനിയണമെന്ന് അഭ്യർഥന

ലൈറ്റ് ആന്‍റ് സൗണ്ട് ഹിയറിങ് മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഇളവുകള്‍ നല്‍കണമെന്നതാണ് ഇവരുടെ ആവശ്യം. അതോടൊപ്പം തന്നെ ഈ അവസ്ഥയിൽ വായ്‌പയെടുത്ത ലോണുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും പലിശരഹിത വായ്‌പകള്‍ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.