ഇടുക്കി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാത വികസനത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വനംവകുപ്പ് അധികൃതരുമായും ഹാരിസണ്‍ മലയാളം പ്ലാൻ്റേഷന്‍ ഉടമകളായും ചര്‍ച്ചകള്‍ ആരംഭിച്ചു. മലയിടിച്ചിൽ ഉണ്ടായ ഗ്യാപ്പ് റോഡില്‍ മണ്ണ് മാറ്റി വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഗ്യാപ്പ് റോഡ് സന്ദര്‍ശിച്ച ശേഷം എംപി പറഞ്ഞു.
മലയിടിച്ചിൽ ഉണ്ടായ ഗ്യാപ്പ് റോഡ് ഭാഗത്ത് കല്ലും മണ്ണും നീക്കി കഴിഞ്ഞ ദിവസം ഗതാഗതം താൽക്കാലികമായി പുനരാരംഭിച്ചിരുന്നു. ദേശിയ പാതയിലെ മറ്റിടങ്ങളിലും നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്.