ETV Bharat / state

ഇടുക്കി കുരിശുപാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം; പ്രദേശവാസികള്‍ ആശങ്കയില്‍

author img

By

Published : Dec 28, 2020, 2:57 PM IST

കുരിശുപാറ മേഖലയില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം ജനവാസമേഖലയില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കല്ലാര്‍ മാങ്കുളം റോഡിനോട് ചേര്‍ന്ന് കാട്ടാനയുടെ സാന്നിധ്യമുള്ളത് രാത്രികാല വാഹനയാത്രികര്‍ക്കും ഭീഷണിയാവുകയാണ്

In the Idukki Kurisupara region Wild elephant harassment is severe,Locals worried  Idukki Kurisupara region  Wild elephant  Locals worried  Idukki  ഇടുക്കി കുരിശുപാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം; പ്രദേശവാസികള്‍ ആശങ്കയില്‍  ഇടുക്കി കുരിശുപാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം  പ്രദേശവാസികള്‍ ആശങ്കയില്‍  ഇടുക്കി കുരിശുപാറ മേഖല  കാട്ടാന ശല്യം  വനംവകുപ്പ്
ഇടുക്കി കുരിശുപാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം; പ്രദേശവാസികള്‍ ആശങ്കയില്‍

ഇടുക്കി: മാസങ്ങള്‍ക്ക് ശേഷം കുരിശുപാറമേഖലയില്‍ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുകയാണ്. കുരിശുപാറ ടൗണിന് മുമ്പും ശേഷവുമുള്ള ജനവാസമേഖലകളില്‍ ഇറങ്ങിയ കാട്ടാനകള്‍ വലിയ തോതില്‍ കൃഷി നാശമുണ്ടാക്കി. ഏലവും വാഴയുമടക്കമുള്ള കൃഷികളാണ് കൂടുതലും നശിപ്പിക്കപ്പെട്ടത്. ആനകളെ ജനവാസമേഖലകളില്‍ നിന്നും തുരത്താനുള്ള ഇടപെടല്‍ വനംവകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണ്.

മുന്‍വര്‍ഷങ്ങളിലും കാട്ടാനകള്‍ കുരിശുപാറയിലെ ജനവാസമേഖലയില്‍ ഇറങ്ങി കൃഷികള്‍ നശിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ വേനലിന്‍റെ ആരംഭത്തില്‍ തന്നെ കാട്ടാനകള്‍ ജനവാസമേഖലയില്‍ എത്തിയത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കാട്ടാനകള്‍ സ്ഥിരമായെത്തുന്ന ഇടങ്ങളിലെ കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. കല്ലാര്‍ മാങ്കുളം റോഡിനോട് ചേര്‍ന്ന് കാട്ടാനയുടെ സാന്നിധ്യമുള്ളത് വിനോദ സഞ്ചാരികളടക്കമുള്ള രാത്രികാല വാഹനയാത്രികര്‍ക്കും ഭീഷണിയാവുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.