ഇടുക്കി: നെടുങ്കണ്ടത്ത് 50 രൂപയ്‌ക്ക് പെട്രോൾ വിറ്റ് കെഎസ്‌യുവിന്‍റെ വേറിട്ട പ്രതിഷേധം. ഇന്ധന നികുതിയുടെ പേരില്‍ ജനങ്ങളെ പിഴിയുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്ക് എതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ നെടുംകണ്ടത്ത് 50 രൂപക്ക് പെട്രോൾ വിറ്റത്. ജനം കടുത്ത പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന വിലയില്‍ കുറവ് വരുത്താന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ഇതിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി വിവിധ പ്രതിഷേധ സമരങ്ങള്‍ നടന്ന് വരികയാണ്. കെഎസ്‌യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ സമര പരിപാടികളുടെ ഭാഗമായാണ് നെടുങ്കണ്ടത്ത് ഉപഭോക്താക്കള്‍ക്ക് നികുതി പണം ഒഴിവാക്കി പെട്രോള്‍ വിതരണം ചെയ്തത്.
Also Read: അടുക്കള ബജറ്റും താളം തെറ്റും; പാചകവാതക വിലയിലും വര്‍ധനവ്