ETV Bharat / state

ഇടുക്കിയുടെ സ്വന്തം കുട്ടി കർഷക ; അഭിമാനമായി ജിജിന - idukki young farmer

രാജാക്കാട് ഗവ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യർഥിയായ ജിജിന ലോക്‌ഡൗണ്‍ കാലത്താണ് ജൈവ കൃഷിയിലേക്ക് തിരിയുന്നത്

ഇടുക്കി കുട്ടി കര്‍ഷക  രാജാക്കാട് കുട്ടി കര്‍ഷക  വിദ്യാര്‍ഥി ജൈവ കൃഷി  high school student organic farming  idukki young farmer  student organic farming
ഇടുക്കിയുടെ സ്വന്തം കുട്ടി കർഷക
author img

By

Published : Mar 10, 2022, 9:49 PM IST

ഇടുക്കി : ജൈവ പച്ചക്കറി കൃഷിയില്‍ ഇടുക്കിയ്ക്ക് അഭിമാനവും പുതിയ തലമുറയ്ക്ക് മാതൃകയുമാണ് ജില്ലയിലെ മികച്ച കുട്ടി കർഷകയായി തെരഞ്ഞടുക്കപ്പെട്ട ജിജിന ജിജി. രാജാക്കാട് ഗവ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യർഥിയായ ജിജിന ലോക്‌ഡൗണ്‍ കാലത്താണ് ജൈവ കൃഷി ആരംഭിയ്ക്കുന്നത്.

സ്‌കൂളില്‍ എസ്‌പിസി കേഡറ്റുകള്‍ പച്ചക്കറി കൃഷി പരിപാലനം നടത്തിയിരുന്നു. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജിജിന ജൈവ കൃഷിയിലേയ്ക്ക് തിരിഞ്ഞത്. കൃഷി വകുപ്പിന്‍റെ സഹായത്തോടെ അഞ്ച് സെന്‍റ് ഭൂമിയിലെ മഴ മറയ്ക്കുള്ളിലാണ് ജിജിനയുടെ കൃഷി. പയര്‍, ബീന്‍സ്, വിവിധ ഇനം ചീരകള്‍, കാബേജ്, കോളിഫ്ലവര്‍ തുടങ്ങി വിവിധയിനം പച്ചക്കറികള്‍ ഈ പത്താം ക്ലാസുകാരിയുടെ കൃഷിയിടത്തിലുണ്ട്.

ഇടുക്കിയുടെ സ്വന്തം കുട്ടി കർഷക

Also read: 26th IFFK | രാജ്യാന്തര ചലച്ചിത്ര മേളയില്‍ 173 ചിത്രങ്ങള്‍

എല്ലാ പിന്തുണയുമായി കുടുംബം ജിജിനയ്ക്ക് ഒപ്പമുണ്ട്. കൃഷി പരിപാലനത്തിന് വേണ്ട സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നത് രാജാക്കാട് കൃഷി വകുപ്പ് ഉദ്യോഗസ്ഥരാണ്. ജൈവ കൃഷി ആരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയുടെ നിലനില്‍പ്പിനും അനിവാര്യമെന്നാണ് ജിജിന പകര്‍ന്ന് നല്‍കുന്ന സന്ദേശം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.