ഇടുക്കി: വാഹന പരിശോധനക്കിടെ 300 ഗ്രാം കഞ്ചാവുമായി 22കാരന് പിടിയിൽ. കോതമംഗലം ആയക്കാട്ട് സ്വദേശി വിമല്‍ കെ മോഹനനെയാണ് ഇന്നലെ രാത്രി അടിമാലി നാര്‍ക്കോട്ടിക് സംഘം പിടികൂടിയത്. തേനിയില്‍ നിന്നും വരികയായിരുന്ന തമിഴ്നാട് സര്‍ക്കാര്‍ ബസിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ വിമലിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
തേനിയില്‍ നിന്നുമാണ് വിമല്‍ കഞ്ചാവ് വാങ്ങിയതെന്നും മൂന്നാര്‍ മേഖലയിലുള്ള റിസോര്‍ട്ടിലെ ജീവനക്കാരനാണ് ഇയാളെന്നും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം കെ പ്രസാദ് പറഞ്ഞു. സ്വന്തം ആവശ്യത്തിന് പുറമെ വിനോദ സഞ്ചാരികള്‍ക്കും കഞ്ചാവ് നല്കി വന്നിരുന്നതായി പ്രതി നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നൽകി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.