ETV Bharat / state

'പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം' ; മലയോര മേഖല ആശങ്കയിൽ

കസ്‌തൂരിരംഗൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്

Western Ghats  final notification  The central government  protection of the Western Ghats  six months  idukki  മലയോരമേഖല ആശങ്കയിൽ  പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള വിഞ്ജാപനം  കസ്‌തൂരിരംഗൻ  കേന്ദ്ര വനം പരിസ്ഥിതി മന്ത്രി  ഭൂപേന്ദര്‍ യാദവ്  മലയോര ജനത  ഇഎസ്എ  കരട് വിജ്ഞാപനം  കസ്‌തൂരിരംഗൻ റിപ്പോർട്ട്  മാധവ് ഗാഡ്‌ഗിൽ  കേന്ദ്രസര്‍ക്കാര്‍  KASTHOORIRANGAN
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള വിഞ്ജാപനം ആറുമാസത്തിനകം; മലയോരമേഖല ആശങ്കയിൽ
author img

By

Published : Sep 14, 2022, 1:33 PM IST

ഇടുക്കി : പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കുമെന്ന് കേന്ദ്ര സർക്കാർ. കേരളത്തിലും കർണാടകത്തിലും മാത്രമാണ് ഇനി പദ്ധതികൾ നടപ്പിലാക്കാനുള്ളത്. ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും വരുത്താത്ത രീതിയിൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് കഴിഞ്ഞ ദിവസം പ്രസ്‌താവനയില്‍ അറിയിച്ചു.

പല തവണ കരട് വിജ്ഞാപനമിറക്കിയതിനാല്‍ എത്രയും വേഗം അന്തിമ വിജ്ഞാപനം ഇറക്കണമെന്നായിരുന്നു കേരളത്തില്‍ നിന്നുള്ള എംപിമാരുടെ നിലപാട്. അന്തിമ വിജ്ഞാപനം ഇറങ്ങാത്തതിനാല്‍ ജില്ലയില്‍ ഇഎസ്ഐയില്‍ ഉള്‍പ്പെട്ട‍ 23 വില്ലേജുകളിലെ ജനവാസ മേഖലകളില്‍ ഉൾപ്പെടുന്നവർ ആശങ്കയിലാണ്.

സമയപരിധി നീട്ടിയത് പലതവണ : 2013 ലാണ് ആദ്യമായി കസ്‌തൂരിരംഗൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ആദ്യ കരട് വിജ്ഞാപനമിറക്കിയത്. അതിന് ശേഷം 10 തവണയെങ്കിലും കരട് വിജ്ഞാപനത്തിന്‍റെ സമയപരിധി നീട്ടി. നേരത്തെ സംസ്ഥാന സർക്കാർ നൽകിയ ഇഎസ്എ പ്രദേശങ്ങളുടെ പട്ടിക കേന്ദ്രം അംഗീകരിച്ചതാണ്. അന്നത്തെ പട്ടികയിൽ നിന്നും ഇഎസ്എ ചുറ്റളവ് വീണ്ടും കുറയ്ക്കണമെന്നാണ് സർക്കാർ നിലവില്‍ ആവശ്യപ്പെടുന്നത്.

അതേസമയം ഇത് സംബന്ധിച്ച് വിദഗ്‌ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെയും മലയോര നിവാസികളുടെയും ആവശ്യം. ഉപഗ്രഹ സര്‍വേയിലൂടെ തയ്യാറാക്കിയ ഇഎസ്ഐ മാപ്പില്‍ ജനവാസ, തോട്ടം മേഖലകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയവും കര്‍ഷകർക്കുണ്ട്.

കര്‍ഷകന്‍റെ പ്രതികരണം

കുടിയിറക്കല്‍ ഭീഷണിയിൽ മലയോര ജനത : പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയിലുൾപ്പെടുന്ന 37 ശതമാനം ഭൂപ്രദേശത്തെയും ബാധിക്കുമെന്നതിനാൽ അന്തിമ വിജ്ഞാപനത്തിന്‍റെ കാര്യത്തിൽ സാധാരണക്കാര്‍ക്ക് ആശങ്കയുണ്ട്. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് അനുസരിച്ച് ഇഎസ്എയിൽ ആകെയുണ്ടായിരുന്ന 123 വില്ലേജുകളിൽ നിന്ന് വനപ്രദേശങ്ങളില്ലാത്ത 31 വില്ലേജുകളെ ഒഴിവാക്കിയിരുന്നു. ഇടുക്കി ജില്ലയിൽ ഇഎസ്എയിൽ ഉള്‍പ്പെട്ടിരുന്ന 47 വില്ലേജുകളിൽ 24 വില്ലേജുകളെയാണ് ഒഴിവാക്കിയത്.

ഉപഗ്രഹ സഹായത്തോടെയാണ് ജനവാസ, തോട്ടം മേഖലകളൊഴിവാക്കിയുള്ള ഇഎസ്എ മാപ്പ് തയ്യാറാക്കിയത്. ജില്ലയില്‍ 23 വില്ലേജുകളിലായി 1824.43 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എയിൽ ഉൾപ്പെടുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ പഠനം നടത്തുന്ന ആറംഗ വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തുടര്‍ നടപടികളുണ്ടാകുമെന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്. പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ക്രൈസ്‌തവ സംഘടനങ്ങള്‍ തുടക്കം മുതൽ തന്നെ എതിർപ്പുകളാണ് ഉന്നയിക്കുന്നത്.

ഗാഡ്‌ഗിൽ മുതൽ കസ്‌തൂരിരംഗൻ റിപ്പോർട്ട് വരെ : പ്രശസ്‌ത പരിസ്ഥിതി ശാസ്‌ത്രജ്ഞനായ മാധവ് ഗാഡ്‌ഗില്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടാണ് ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. പരിസ്ഥിതി സൗഹൃദമായ വികസനം പ്രോത്സാഹിപ്പിക്കണമെന്നും അശാസ്‌ത്രീയ സമീപനം അവസാനിപ്പിക്കണമെന്നുമാണ് റിപ്പോര്‍ട്ടിന്‍റെ പൊതുസ്വഭാവം. പശ്ചിമഘട്ട മേഖല മുഴുവന്‍ സംരക്ഷിക്കേണ്ടതാണ്. അതിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് മൂന്ന് സോണുകളായി കണ്ട് ഭാവി വികസനത്തിനുള്ള പ്രത്യേക മാര്‍ഗരേഖ ഉണ്ടാക്കണം, അത് നടപ്പാക്കാന്‍ പുതിയ സംവിധാനം വേണമെന്നുമാണ് ഗാഡ്‌ഗില്‍ സമിതി ശുപാര്‍ശ ചെയ്‌തത്.

എന്നാല്‍ ആ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. ആളുകളെ കുടിയൊഴിപ്പിക്കുമെന്നും വികസനം തടസപ്പെടുമെന്നുമുള്ള ആശങ്കയാണ് ഉന്നയിക്കപ്പെട്ടത്. എതിര്‍പ്പുകളെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഹൈലെവല്‍ വര്‍ക്കിങ് ഗ്രൂപ്പിന്‍റെ (കസ്‌തൂരിരംഗന്‍ സമിതി) പ്രധാന ഉദ്ദേശം ഗാഡ്‌ഗിൽ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന് നിര്‍ദേശിക്കലായിരുന്നു.

എന്നാൽ പുതിയ നിര്‍ദേശങ്ങളാണ് ആ സമിതി മുന്നോട്ടുവച്ചത്. കസ്‌തൂരിരംഗന്‍ സമിതി പശ്ചിമഘട്ടത്തിന് പുതിയ നിര്‍വചനം നല്‍കി. പശ്ചിമഘട്ടത്തിന്‍റെ 37 ശതമാനം ഭാഗം മാത്രം പരിസ്ഥിതിലോല മേഖലയായി സംരക്ഷിച്ച് വളരെ പരിമിതമായ നിയന്ത്രണങ്ങള്‍ മതിയെന്നും അത് ചര്‍ച്ചയൊന്നും കൂടാതെ ഇപ്പോഴുള്ള സംവിധാനങ്ങളിലൂടെ തന്നെ നടപ്പാക്കണമെന്നുമാണ് കസ്‌തൂരിരംഗന്‍ സമിതി ശുപാര്‍ശ ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.