ETV Bharat / state

കൊവിഡ് പ്രതിസന്ധി; ഇടുക്കിയിലെ കാർഷിക മേഖല ദുരിതത്തിൽ - കൊവിഡ് പ്രതിസന്ധി; ഇടുക്കിയിലെ കാർഷിക മേഖല ദുരിതത്തിൽ

കൊവിഡ് പ്രതിസന്ധി മൂലം വായ്പകളുടെ തിരിച്ചടവ് നിര്‍ത്തി വെയ്ക്കണമെന്ന ആവശ്യവുമായി ഇടുക്കിയിലെ കാർഷിക മേഖല. കാര്‍ഷിക വിളകളുടെ വിലയിടിവും വിപണിയെ ബാധിച്ചിട്ടുണ്ട്.

idukki's farmer community in distress  covid pandemic  കൊവിഡ് പ്രതിസന്ധി; ഇടുക്കിയിലെ കാർഷിക മേഖല ദുരിതത്തിൽ  കൊവിഡ് പ്രതിസന്ധി
കൊവിഡ് പ്രതിസന്ധി; ഇടുക്കിയിലെ കാർഷിക മേഖല ദുരിതത്തിൽ
author img

By

Published : Jul 4, 2021, 7:12 AM IST

Updated : Jul 4, 2021, 7:33 AM IST

ഇടുക്കി: ഇടുക്കിയിലെ കര്‍ഷകർ, കര്‍ഷക തൊഴിലാളികൾ എന്നിവരുടെ വായ്പകളുടെ തിരിച്ചടവ് നിര്‍ത്തി വെയ്ക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. കൊവിഡ് പ്രതിസന്ധിയ്‌ക്കൊപ്പം കാര്‍ഷിക വിളകളുടെ വിലയിടിവും കര്‍ഷകരെ കനത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൃഷിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് ഹൈറേഞ്ചിലെ ഭൂരിപക്ഷം ആളുകളും കഴിയുന്നത്. കൊവിഡ് മൂലം തൊഴിലാളികളെ പോലും കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്.

വേണ്ടത് ഇളവുകൾ

ഏലം ഉള്‍പ്പടെയുള്ള പ്രധാന വിളകളുടെ വിലയിടിവും വിളകള്‍ക്ക് ഏല്‍ക്കുന്ന വിവിധ രോഗങ്ങളും കര്‍ഷകരെ ദുരിതത്തിലാക്കി. കൃഷിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് വാഹന വായ്പയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും ചികിത്സാ ആവശ്യങ്ങളും കണ്ടെത്തുന്നത്. വാഹന വായ്പയില്‍ മുടക്കം വന്നതിനെത്തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം ഭീഷണി മുഴക്കിയതോടെയാണ് കഴിഞ്ഞ ദിവസം പാമ്പാടുംപാറ സ്വദേശിയായ കര്‍ഷകന്‍ ജീവനൊടുക്കിയിരുന്നു.

കൊവിഡ് പ്രതിസന്ധി; ഇടുക്കിയിലെ കാർഷിക മേഖല ദുരിതത്തിൽ

Also read: ഇതാ പാമ്പുകളുടെ ഗ്രാമം; സൗഹൃദത്തിന്‍റെ കഥയുമായി നാഗനഹള്ളി

കാര്‍ഷിക വായ്പകള്‍ക്കൊപ്പം വിവിധ ആവശ്യങ്ങള്‍ക്കായി ഹൈറേഞ്ച് നിവാസികള്‍ എടുത്ത എല്ലാ വിധ വായ്പകളുടേയും തിരിച്ചടവ് നിര്‍ത്തി വെയ്പ്പിയ്ക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കൂടാതെ പലിശരഹിതമായി ഇളവുകള്‍ നല്‍കണമെന്നും ഇവർ പറയുന്നു. സർക്കാർ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ കട ബാധ്യത മൂലം ജീവനൊടുക്കേണ്ട അവസ്ഥയിലാവും പല കര്‍ഷകരും.

Last Updated : Jul 4, 2021, 7:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.