ETV Bharat / state

രണ്ട് വർഷം മുമ്പ് മണ്ണെടുത്തു; സംരക്ഷണഭിത്തി കെട്ടി നൽകിയില്ലെന്ന് പരാതി

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണ്ണ് നീക്കം ചെയ്‌തപ്പോൾ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് പരാതി.

മണ്ണെടുക്കൽ  അപകടാവസ്ഥയിലായി വീട്  റവന്യൂ ഉദ്യോഗസ്ഥക്കെതിരെ പരാതി  ഇടുക്കി തൂക്കുപാലം  മണ്ണെടുത്തതിനെ തുടർന്ന് വീട് അപകടാവസ്ഥയിലായെന്ന് പരാതി  കനത്ത മഴയെ തുടർന്ന് വീട് അപകടത്തിൽ  Idukki excavation news  house is in danger  revenue officer news  idukki thookkupalam
മണ്ണെടുത്തതിനെ തുടർന്ന് വീട് അപകടാവസ്ഥയിലായെന്ന് പരാതി
author img

By

Published : Nov 3, 2021, 10:47 PM IST

ഇടുക്കി: റവന്യൂ ജീവക്കാരിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് മണ്ണെടുത്ത് മാറ്റിയതിനെ തുടർന്ന് സമീപത്തെ വീട് അപകടാവസ്ഥയിലായെന്ന് പരാതി. ഇടുക്കി തൂക്കുപാലത്താണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് വീടിന് സമീപത്ത് നിന്നും മൺതിട്ട ഇടിഞ്ഞ് വീണെന്നും ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ ഹിയറിംഗിന് വിളിപ്പിച്ചിട്ടും റവന്യു ജീവനക്കാരി ഹാജരായില്ലെന്നും ആരോപണമുണ്ട്.

പരാതിക്കാരിയുടെ ആരോപണം

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജയ്‌നമ്മ രാജന്‍റെ വീടിന് മുന്‍ഭാഗത്ത് നിന്നും മണ്ണ് നീക്കം ചെയ്‌തത്. സംരക്ഷണ ഭിത്തി നിര്‍മിച്ച് നല്‍കാമെന്ന വാഗ്‌ദാനത്തോടെയായിരുന്നു മണ്ണ് മാറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി നിരപ്പാക്കി എടുത്തത്. റവന്യൂവിലും ആരോഗ്യ വകുപ്പിലും ജോലി ചെയ്യുന്ന രണ്ട് പേരുടെ ഉടമസ്ഥയിലുള്ളതാണ് മണ്ണ് നീക്കം ചെയ്‌ത ഭൂമി.

മണ്ണെടുത്തതിനെ തുടർന്ന് വീട് അപകടാവസ്ഥയിലായെന്ന് പരാതി

എന്നാൽ പിന്നീട് പല തവണ സംരക്ഷണ ഭിത്തി നിര്‍മിച്ച് തരാന്‍ ഇവരോട് ആവശ്യപെട്ടിട്ടും നടപടി ഉണ്ടായില്ല. രണ്ടാഴ്‌ച മുന്‍പ് പെയ്‌ത ശക്തമായ മഴയില്‍ മണ്‍തിട്ട ഇടിഞ്ഞു വീഴുകയായിരുന്നു.

'പരാതികൾക്ക് പരിഹാരമില്ലെന്ന് ആക്ഷേപം'

റവന്യൂ അധികൃതര്‍ക്കും കരുണാപുരം പഞ്ചായത്തിലും വീടിന്‍റെ അപകട ഭീഷണി ഒഴിവാക്കാന്‍ ഇടപെടണമെന്ന് ആവശ്യപെട്ട് ജയ്‌നമ്മ പരാതി നല്‍കിയിരുന്നു. ഭൂമിയുടെ ഒരു ഭാഗത്തിന്‍റെ ഉടമസ്ഥതയുള്ള വ്യക്തി സംരക്ഷണ ഭിത്തി നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെങ്കിലും റവന്യു ജീവനക്കാരിയായ ഉടമ തയ്യാറാവാത്തത് മൂലമാണ് നിര്‍മാണം മുടങ്ങുന്നത്.

വിധവയായ ജെയ്‌നമ്മയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ശക്തമായ മഴയില്‍ മണ്ണ് വീണ്ടും ഇടിയുമോ എന്ന ആശങ്കയിലാണ് ഈ കുടുംബം.

ALSO READ: എംജി സര്‍വകലാശാലയില്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന് ഗവേഷണ വിദ്യാര്‍ഥിനി; നിഷേധിച്ച് വി.സി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.