ETV Bharat / state

കൊവിഡ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇടുക്കി ജില്ല പഞ്ചായത്ത്

ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾക്കും പ്രയോജനകരമാകുന്ന രീതിയിൽ കോവിഡ് പ്രതിരോധ പദ്ധതികൾ ആവിഷ്കരിച്ചതായ് ജില്ലാ പഞ്ചായത്ത് ഭരണസമിതി.

idukki covid  idukki covid news  idukki district panchayath  ഇടുക്കി കൊവിഡ്  ഇടുക്കി കൊവിഡ് വാർത്തകൾ  ഇടുക്കി ജില്ല പഞ്ചായത്ത്
കൊവിഡ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇടുക്കി ജില്ല പഞ്ചായത്ത്
author img

By

Published : Jun 8, 2021, 11:56 PM IST

ഇടുക്കി: ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾക്കും പ്രയോജനകരമാകുന്ന രീതിയിൽ കൊവിഡ് പ്രതിരോധ പദ്ധതികൾ ആവിഷ്‌കരിച്ചതായ് ജില്ല പഞ്ചായത്ത് ഭരണസമിതി. കൊവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രധാന മേഖലകളിലെ താലൂക്കാശുപത്രികളിൽ ഓക്‌സിജൻ പ്ലാന്‍റ് നിർമിക്കാനടക്കം തീരുമാനിച്ചിട്ടുണ്ട്. കൊവിഡിനെ തുടർന്ന് മാനസിക പിരിമുറുക്കം നേരിടുന്നവർക്ക് പ്രത്യേക പദ്ധതികളും നടപ്പാക്കാൻ തീരുമാനമായി.

Also Read: ബോട്ടിൽ ആർട്ടിൽ വിസ്‌മയം തീർത്ത്‌ അന്ന

തൊടുപുഴ ജില്ല ആശുപത്രി, അടിമാലി താലൂക്ക് ആശുപത്രി തുടങ്ങിയിടങ്ങളിലുൾപ്പെടെ ഓക്‌സിജൻ പ്ലാൻ്റ് സ്ഥാപിക്കും. എല്ലാ മേഖലയിലും വാക്‌സിനേഷൻ നടത്താൻ ആവശ്യമായ ഇടപെടൽ ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.

Also Read: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവർക്ക്‌ സ്‌മാരകം ഉയരുന്നു

കൊവിഡ് ബാധിച്ചവരിൽ ഉണ്ടാവാറുള്ള മാനസിക പ്രശ്‌മങ്ങൾ പരിഹരിക്കുന്നതിനായി പദ്ധതികൾ നടപ്പിലാക്കി വരുകയാണ്. ഇതിനായി ആവശ്യമായ നിർദേശങ്ങളും ചികിത്സയും നൽകുന്നതിന് കോട്ടയം മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോക്‌ടർമാരുടെ സേവനം പ്രയോജനപ്പെടുത്തും. മറയൂർ, മൂന്നാർ, പീരുമേട്, ഉടുമ്പൻചോല മേഖലകളിൽ അടിയന്തര സഹായമെത്തിക്കുവാനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.