ഇടുക്കി : കല്ലാര്‍, ഇരട്ടയാര്‍, ചെറുതോണി ഡാമുകളിൽ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കല്ലാര്‍, ഇരട്ടയാര്‍, ചെറുതോണി ഡാമുകളില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനായാണ് ട്രയല്‍ റണ്‍ നടത്തിയത്.
രാവിലെ 10 മണിക്ക് ചെറുതോണി, ഇരട്ടയാര്‍ ഡാമുകളിലും ഉച്ചയ്ക്ക് ഒരു മണിക്ക് കല്ലാര്‍ ഡാമിലും സൈറണ്‍ ട്രയല്‍ റണ്‍ നടത്തി. മൂന്ന് മുതൽ ആറ് വരെ തവണ സൈറണുകൾ പ്രവർത്തിപ്പിച്ചു. സൈറണുകളെല്ലാം പ്രവർത്തനക്ഷമമാണന്ന് ഡാം സേഫ്‌റ്റി വിഭാഗം അറിയിച്ചു.