ഇടുക്കി: ഇടുക്കി ഡാമിനെ സംബന്ധിച്ചെടുത്തോളം അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഡാമുകളുടെ ജല നിരപ്പ് നിരീക്ഷിച്ച് വരികയാണെന്നും ജലനിരപ്പ് കുടുന്നതിന് അനുസരിച്ച് വെള്ളം തുറന്നുവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകൾക്കുള്ള സ്ഥലങ്ങൾ കണ്ടെത്താൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഴ കനത്തതോടെ ഉരുൾപൊട്ടൽ ഭീഷണിയിലാണ് ഹൈറേഞ്ചിലെ മലയോരമേഖലയുള്ളത്. നാലു ദിവസമായി തുടരുന്ന മഴയിൽ ഹൈറേഞ്ചിലെ നിരവധി പ്രദേശങ്ങളാണ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. ജിയോളജി വകുപ്പ് അതീവ അപകട മേഖലയായി കണ്ടെത്തിയ ഇരട്ടയാർ, ചേമ്പളം, ബോഡിമെട്ട് എന്നിവിടങ്ങളിലെ അപകട മേഖല പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.