ETV Bharat / state

Idukki Dam Security Lapse ഇടുക്കി ഡാമിലെ സുരക്ഷ വീഴ്‌ച; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി - ഇടുക്കി അണക്കെട്ട്

Idukki Dam Security Tightens : ഡാം പരിസരത്ത് കൂടുതല്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും അണക്കെട്ട് പരിസരത്തുള്ള ഫെന്‍സിങ്ങിന്‍റെ കാര്യക്ഷമത ഉറപ്പാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണം നൽകുന്നതിനുള്ള അറിയിപ്പ് ബോര്‍ഡുകളും ഡാമിൽ സ്ഥാപിക്കും.

Etv Bharat Idukki Dam Security Lapse  Idukki Dam Security  Idukki Dam Muhammed Niyas  Idukki Dam Entry  Idukki Dam Tourist Visit  ഇടുക്കി ഡാമിലെ സുരക്ഷ വീഴ്‌ച  ക്രൈം ബ്രാഞ്ച്  പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസ്  ഇടുക്കി അണക്കെട്ട്  ചെറുതോണി അണക്കെട്ട്
Idukki Dam Security Lapse- Investigation Handed Over To Crime Branch
author img

By ETV Bharat Kerala Team

Published : Sep 30, 2023, 8:48 PM IST

ഇടുക്കി: ഇടുക്കി ഡാമില്‍ സുരക്ഷാ വീഴ്‌ച ഉണ്ടായതുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. ഇതു സംബന്ധിച്ച് ഡിജിപി ഉത്തരവ് പുറത്തിറക്കി (Idukki Dam Security Lapse- Investigation Handed Over To Crime Branch). സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസ് (Muhammed Niyas) ഹൈമാസ്‌ക് ലൈറ്റുകളിൽ താഴിട്ട് പൂട്ടുകയും, ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തില്‍ സെപ്റ്റംബർ അഞ്ചിന് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഇടുക്കി പോലീസ് (Idukki Police) സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. നിലവിൽ ഇടുക്കി പൊലീസിനായിരുന്നു അന്വേഷണ ചുമതല.

കഴിഞ്ഞയാഴ്‌ച ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്താന്‍ കലക്‌ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇടുക്കി ഡാമിന്‍റെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്താൻ അന്നത്തെ യോഗത്തിൽ തീരുമാനിച്ചിരുന്നു. അണക്കെട്ടിൽ നിലവിലുള്ള പരിശോധനകളുടെ ന്യൂനതകളും യോഗത്തിൽ ചർച്ചയായി.

Also Read: Entry Restrictions At Idukki Dam | ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്‌ച : പ്രവേശനത്തിന് നിയന്ത്രണം, ഡാമിന് മുകളിലെ നടത്തം വിലക്കി

ഡാം പരിസരത്ത് കൂടുതല്‍ നിരീക്ഷണ ക്യാമറകൾ (CCTV Camera) സ്ഥാപിക്കാനും അണക്കെട്ട് പരിസരത്തുള്ള ഫെന്‍സിങ്ങിന്‍റെ കാര്യക്ഷമത ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണം നൽകുന്നതിനുള്ള അറിയിപ്പ് ബോര്‍ഡുകളും ഡാമിൽ സ്ഥാപിക്കാൻ തീരുമാനിച്ചു.

ഇതിനിടെ അണക്കെട്ടിൽ അതിക്രമിച്ചു കടന്ന മുഹമ്മദ് നിയാസ് വിദേശത്തേക്ക് കടന്നിരുന്നു. പൊലീസ് ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. സ്വമേധയാ വരാൻ തയ്യാറായില്ലെങ്കിൽ മറ്റ് വഴികൾ തേടാനാണ് പൊലീസിന്‍റെ തീരുമാനം. ഇയാൾ ഡാമിൽ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. ഇടുക്കി എആർ ക്യാമ്പിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വി എ, അബ്ദുൾ ഗഫൂർ, സുരേന്ദ്രൻ പി ആർ, അജേഷ് കെ ജി, മനു ഒ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്‌തത്. സന്ദർശകരെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാൽ മുഹമ്മദ് നിയാസിനെ പരിശോധനകൾ ഇല്ലാതെ കടത്തി വിട്ടെന്ന് അഡീഷണൽ എസ്‌പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Also Read: മുല്ലപ്പെരിയാർ ഡാമില്‍ അനധികൃതമായി പ്രവേശിച്ചു; 3 പേർക്കെതിരെ കേസെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.