ഇടുക്കി: ഗവർണറെയും രാജ് ഭവനെയും രൂക്ഷമായി വിമർശിച്ച് സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ സലിംകുമാർ. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രവർത്തനം ആർഎസ്എസിന്‍റെ നിക്കറിട്ട് കൊണ്ട് കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അഖിലേന്ത്യ കിസാൻ സഭ ശാന്തൻപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ നടന്ന കർഷക ധർണയില്‍ സംസാരിക്കുകയായിരുന്നു കെ സലിംകുമാർ.
കേരളത്തില്‍ ധനകാര്യമന്ത്രി ചാരായ കച്ചവടവും ലോട്ടറി കച്ചവടവുമാണ് നടത്തുന്നതെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. എന്നാല്‍ രാജ്‌ഭവന്‍റെ പ്രവര്‍ത്തനം നടക്കുന്നത് സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്നാണെന്നുള്ളത് ഓര്‍ത്തിട്ട് വേണം ഗവര്‍ണര്‍ ഇത്തരം പ്രസ്‌താവനകള്‍ നടത്തൊനെന്നും അദ്ദേഹം പറഞ്ഞു.