ETV Bharat / state

ഇടുക്കിയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍

കുമളി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

idukki covid update  idukki news  covid news  കൊവിഡ് വാര്‍ത്തകള്‍  ഇടുക്കി കൊവിഡ്
ഇടുക്കിയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jun 14, 2020, 10:11 PM IST

ഇടുക്കി: ജില്ലയില്‍ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ നിന്നും ജൂൺ നാലിന് കുമളിയിൽ എത്തിയ 16വയസുള്ള പെൺകുട്ടിക്കാണ് രോഗ ബാധ. വീട്ടിൽ ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന കുട്ടിയെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ 5ന് മുംബൈയിൽ നിന്നും അറക്കുളത്തെത്തിയ 21 വയസുള്ള യുവതിയാണ് രോഗം ബാധിച്ച രണ്ടാമത്തെയാള്‍. ഇവർ വീട്ടിൽ ക്വാറന്‍റൈനിൽ ആയിരുന്നു. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കുമളി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

വാര്‍ഡില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും, മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. വാര്‍ഡിലേക്കും, പുറത്തേക്കും അവശ്യ സര്‍വീസുകള്‍ക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം അനുവദിക്കും. മറ്റ് റോഡുകള്‍ പൂര്‍ണ്ണമായി അടച്ചിടും.

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ളവ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. അവശ്യ വസ്തുക്കള്‍, ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നതിനുള്ള നടപടികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിച്ച്, നിര്‍വഹിക്കുന്നതിന് കുമളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ ആവശ്യത്തിലേക്ക് മാത്രമായി ആവശ്യമെങ്കില്‍ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അനുവാദം നല്‍കി. വാര്‍ഡില്‍ ഇത്തരം ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള സന്നദ്ധ സേവകരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

കണ്ടെയ്‌ന്‍മെന്‍റ് മേഖലയിലൂടെ അവശ്യ വസ്തുക്കളുമായി കടന്നു പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ഇളവ് ഉണ്ടായിരിക്കും. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. കണ്ടെയ്‌ന്‍മെന്‍റ് മേഖലയില്‍ നിന്നും പുറത്തേക്കോ, അകത്തേക്കോ യാത്ര ചെയ്യുന്നവരെ കര്‍ശനമായി പരിശോധിക്കും. ഉത്തരവിന്‍റെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാടില്ല. സാമൂഹിക അടുക്കളകള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാവുന്നതാണ്.

കണ്ടെയ്‌ന്‍മെന്‍റ് മേഖലയില്‍ കൊവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ & റസ്ക്യൂ, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ ഓഫിസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. കണ്ടെയ്‌ന്‍മെന്‍റ് മേഖലയില്‍ പൊതുമേഖലാ/ഷെഡ്യൂള്‍ഡ്/സഹകരണ ബാങ്കുകള്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പരമാവധി 50 ശതമാനം ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കുകളില്‍ എത്തിചേരുന്ന പൊതുജനങ്ങള്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും, ഒരേസമയം അഞ്ച് പേരില്‍ കൂടുതല്‍ ബാങ്കിനുള്ളില്‍ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കേണ്ടതുമാണ്. മറ്റ് ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.