ETV Bharat / state

കൊവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിച്ച് ഇടുക്കി ജില്ല ഭരണകൂടം - Idukki todays news

നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജാണ് പുറപ്പെടുവിച്ചത്

ഇടുക്കിയില്‍ കൊവിഡ് വ്യാപനം ശക്തം  ഇടുക്കിയില്‍ കൊവിഡിനെ തുടര്‍ന്ന് നിയന്ത്രണം കടുപ്പിച്ച് ജില്ല ഭരണകൂടം  ഇടുക്കി ഇന്നത്തെ വാര്‍ത്ത  Covid spread restrictions tightens in idukki  Idukki todays news  Covid spread in idukki
കൊവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിച്ച് ഇടുക്കി ജില്ല ഭരണകൂടം
author img

By

Published : Jan 11, 2022, 9:36 PM IST

ഇടുക്കി: കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് ജില്ല ഭരണകൂടം. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്തണം. യോഗങ്ങള്‍ ഒഴിവാക്കണം. ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശക്കുറിപ്പിലാണ് ഇതുസംബന്ധിച്ചവ വ്യക്തമാക്കിയത്.

ALSO READ: ധീരജിന് ഇടുക്കിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും യോഗങ്ങളും ചടങ്ങുകളും സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. യോഗങ്ങള്‍ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ചും മറ്റ് കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചും മാത്രമേ നടത്തുന്നുള്ളൂ എന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. അടച്ചിട്ട മുറിയില്‍ വായുസഞ്ചാരം ഉറപ്പാക്കി മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളുവെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.