ഇടുക്കി: ഇരട്ടയാറിൽ വയോധിക കൊവിഡ് ബാധിച്ച് മരിച്ചു. ഇരട്ടയാർ ചക്കക്കാനം കുഴിപ്പള്ളിൽ മാത്യൂവിന്‍റെ ഭാര്യ ചിന്നമ്മ (81)യാണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. ഇരട്ടയാർ പഞ്ചായത്തിലെ ആദ്യ കൊവിഡ് മരണമാണിത്. കുറച്ച് നാളുകളായി ചിന്നമ്മ രോഗബാധിതയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ 13 ന് ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ മരണമടയുകയായിരുന്നു. കൊവിഡ് മാനദണ്ഡപ്രകാരം ഇരട്ടയാർ സെന്‍റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.
ഇരട്ടയാറിൽ വയോധിക കൊവിഡ് ബാധിച്ച് മരിച്ചു - ഇരട്ടയാർ പഞ്ചായത്ത്
കുഴിപ്പള്ളിൽ മാത്യൂവിന്‍റെ ഭാര്യ ചിന്നമ്മ (81)യാണ് മരിച്ചത്