ETV Bharat / state

റോഡ് നിർമാണത്തിനിടെ തൊഴിലാളി മരിച്ചു

ദേവികുളം സ്വദേശി പൂക്കോടിയിൽ മണികുട്ടനാണ് മരിച്ചത്

accident_death_ ഇടുക്കി തൊഴിലാളി ദേവികുളം idukki devikulam
റോഡ് നിർമാണത്തിനിടെ തൊഴിലാളി മരിച്ചു
author img

By

Published : Jun 30, 2020, 12:32 AM IST

ഇടുക്കി: റോഡ് നിർമാണത്തിനിടെ തൊഴിലാളി മരിച്ചു. ബൈസൺവാലി -ഗ്യാപ് റോഡിന്‍റെ നിർമാണത്തിനിടയിലാണ് അപകടം. റോഡ് റോളർ ഓടിച്ചിരുന്ന ദേവികുളം സ്വദേശി പൂക്കോടിയിൽ മണികുട്ടനാണ് മരിച്ചത്. അപസ്‌മാരത്തെ തുടർന്ന് ഇയാൾ ഓടിച്ചിരുന്ന റോഡ് റോളറിൽ നിന്നും താഴെ വീണു. താഴെ വീണ മണികുട്ടന്‍റെ ദേഹത്തുകൂടി റോഡ് റോളർ കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വൈകിട്ട് നാല് മണിയോട് കൂടിയാണ് അപകടം സംഭവിച്ചത് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ സമാന്തര പാതയായ ബൈസൺവാലി ഗ്യാപ്പ് റോഡിന്‍റെ അറ്റകുറ്റ പണികൾ നടക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിചെങ്കിലും മരണം സംഭവികുകയായിരുന്നു. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്‌റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.