ETV Bharat / state

ആനക്കുളത്തെ കാട്ടാനക്കൂട്ടത്തെ കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

കാട്ടാനകളെ കാണാന്‍ ദിവസവും ധാരാളം സഞ്ചാരികളാണ് ആനക്കുളത്തെത്തുന്നത്. രാത്രികാലങ്ങളിലാണ് ആനക്കുളം കൂടുതല്‍ സജീവമാകുന്നത്

idukki aanakkulam wild elephant related news  ഇടുക്കി ആനക്കുളം വാര്‍ത്തകള്‍  ആനക്കുളി ഇടുക്കി  ഇടുക്കി വാര്‍ത്തകള്‍  idukki aanakkulam news  idukki aanakkulam  wild elephant related news
ആനക്കുളത്തെ കാട്ടാനക്കൂട്ടത്തെ കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്...
author img

By

Published : Mar 12, 2021, 4:52 PM IST

ഇടുക്കി: ആനക്കുളത്തിന്‍റെ വിനോദസഞ്ചാരമെന്നാല്‍ അത് കാട്ടാനകളാണ്. കാടിനേയും നാടിനേയും തമ്മില്‍ വേര്‍തിരിക്കുന്ന പുഴയിലിറങ്ങി ആനകള്‍ ദാഹമകറ്റാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കാടിറങ്ങി വരുന്ന ആനകളെ കാത്ത് ധാരാളം സഞ്ചാരികള്‍ മറുകരയില്‍ ഇരിപ്പുറപ്പിക്കാറുണ്ട്. വേനല്‍ കടുത്തതോടെ ആനക്കുളിക്ക് ചന്തമേറി. കൂട്ടമായെത്തുന്ന ആനകള്‍ മണിക്കൂറുകളോളം പുഴയിലും സമീപത്തുമായി ചിലവഴിക്കും. ചൂടേറിയാല്‍ പകല്‍സമയത്തും ആനകള്‍ പുഴയിലേക്കെത്തിതുടങ്ങും. ദിവസവും ധാരാളം സഞ്ചാരികള്‍ ആനക്കുളത്തെത്തി കാട്ടാനകളെ കണ്ട് മടങ്ങുന്നു. രാത്രികാലങ്ങളിലാണ് ആനക്കുളം കൂടുതല്‍ സജീവമാകുന്നത്. കാട്ടാനകളുടെ ഭംഗി കണ്ട് സഞ്ചാരികള്‍ ഏറെ സമയം ചിലവഴിക്കാറുണ്ടിവിടെ.

ആനക്കുളത്തെ കാട്ടാനക്കൂട്ടത്തെ കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്...

പുഴയുടെ ഒത്തനടുവില്‍ നിന്നും ചെറുകുമിളകള്‍ ഉയരുന്നുണ്ട്. ഈ ഭാഗത്തെ വെള്ളം ആനകള്‍ക്കേറെ പ്രിയങ്കരമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാട്ടാനകളുടെ ചന്തത്തിനപ്പുറം കാടിന്‍റെ വന്യതയും ആനക്കുളത്തിന്‍റെ ഗ്രാമീണതയുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. ആനകളും ആനകളെ കാണാനെത്തുന്ന സഞ്ചാരികളുമാണ് ആനക്കുളത്തിന്‍റെ സായാഹ്നങ്ങളെ സജീവമാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.