ഇടുക്കി : ഓര്‍മശക്തി കൊണ്ട് അത്ഭുതപ്പെടുത്തും വൈശാഖി. 195 ലോകരാജ്യങ്ങളുടേയും പേരും തലസ്ഥാനവും നാണയവുമെല്ലാം ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന ഈ കൊച്ചുമിടുക്കിയ്ക്ക് മനപ്പാഠമാണ്. രാജ്യങ്ങളുടെ പേര് മാത്രമല്ല, ഇന്ത്യയുടെ രാഷ്ട്രപതിമാര്‍, പ്രധാനമന്ത്രിമാര്‍, സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും കേരളത്തിലെ ജില്ലകള്‍, ദേശീയ ചിഹ്നങ്ങള്‍ തുടങ്ങിയവയെല്ലാം വൈശാഖി ഹൃദിസ്ഥമാക്കിയിട്ടുണ്ട്.
പച്ചടി എസ്എന്‍എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് വൈശാഖി. മലയാളവും ഇംഗ്ലീഷും നന്നായി വായിക്കുവാനും എഴുതുവാനും അറിയാം. കൊവിഡ് പ്രതിസന്ധി മൂലം ഇതുവരെയും വൈശാഖിക്ക് സ്‌കൂളില്‍ പോകാന്‍ സാധിച്ചിട്ടില്ല.
Also read: വീട്ടുമുറ്റത്തൊരു 'തായ്‌ലന്‍ഡ് മോഡല്‍' തുരങ്കം; ആഗ്രഹം സഫലമാക്കി തോമസ്
കുട്ടികളുടെ പൊതുവിജ്ഞാനം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ്, ഓരോ ദിവസവും പത്ത് വീതം, പൊതു കാര്യങ്ങള്‍ പഠിയ്ക്കാന്‍ അധ്യാപകര്‍ നിര്‍ദേശിച്ചിരുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ വൈശാഖി ഉത്സാഹം കാണിച്ചതോടെ പ്രോത്സാഹനവുമായി അമ്മ ഒപ്പം നിന്നു. വൈശാഖിയുടെ കഴിവ് വീട്ടുകാര്‍ തിരിച്ചറിയുന്നതും ഇക്കാലയളവിലാണ്. ഇപ്പോള്‍ ഓര്‍മശക്തി കൊണ്ട് എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ് വൈശാഖി.