ETV Bharat / state

ഇടുക്കി സന്യാസിയോടയിൽ മലമുകളിൽ നിന്ന് കൂറ്റൻ പാറ അടർന്ന് വീണു

നെടുങ്കണ്ടം സന്യാസിയോടയിൽ ചെങ്കുത്തായ മലമുകളിൽ സ്ഥിതി ചെയ്‌തിരുന്ന മൂന്നോളം പാറകളിൽ രണ്ടെണ്ണം താഴേക്ക് പതിച്ചു

author img

By

Published : Aug 12, 2022, 11:36 AM IST

huge rock fell from the top of the mountain at Sanyasioda Idukki  ock fell from the top of the mountain at Sanyasioda  Sanyasioda Idukki rain  Sanyasioda Idukki disaster  Idukki latest news  Idukki news today  idukki rain news  rain today in idukki  rain today in kerala  ഇടുക്കി സന്യാസിയോടയിൽ മലമുകളിൽ നിന്ന് കൂറ്റൻ പാറ അടർന്ന് വീണു  നെടുങ്കണ്ടം സന്യാസിയോടയിൽ പാറ താഴേയ്‌ക്ക് പതിച്ചു  ഇടുക്കി പുതിയ വാര്‍ത്തകള്‍  ഇടുക്കി നെടുങ്കണ്ടം സന്യാസിയോട വാര്‍ത്ത  നെടുങ്കണ്ടം വാര്‍ത്തകള്‍  ഇടുക്കി മഴ വാര്‍ത്ത  ഇടുക്കി പ്രധാന വാര്‍ത്ത  ഇടുക്കി വാര്‍ത്തകള്‍
ഇടുക്കി സന്യാസിയോടയിൽ മലമുകളിൽ നിന്ന് കൂറ്റൻ പാറ അടർന്ന് വീണു

ഇടുക്കി: നെടുങ്കണ്ടം സന്യാസിയോടയിൽ മലമുകളിൽ നിന്നും കൂറ്റൻ പാറ അടർന്ന് വീണു. ചെങ്കുത്തായ മലമുകളിൽ സ്ഥിതി ചെയ്‌തിരുന്ന മൂന്നോളം പാറകളിൽ രണ്ടെണ്ണമാണ് താഴേക്ക് പതിച്ചത്. 20 അടിയിലധികം വലിപ്പമുള്ള പാറക്കഷണങ്ങൾ എപ്പോൾ വേണമെങ്കിലും താഴെ മലഞ്ചെരുവിലേക്ക് ഉരുണ്ടിറങ്ങാവുന്ന അവസ്ഥയിലാണിപ്പോള്‍.

50ഓളം കുടുംബങ്ങളാണ് ഈ മലഞ്ചെരുവിൽ താമസിക്കുന്നത്. പാറ ഇടിഞ്ഞതോടെ നാട്ടുകാർ ഭീതിയിലായി. അടർന്നുവീണ പാറയോടൊപ്പമുള്ള കൂറ്റൻപാറ മരത്തിൽ തട്ടിയാണ് നിൽക്കുന്നത്. മരത്തിന്റെ വേര് അടക്കം പിഴുതുപോയ നിലയിലായതിനാല്‍ തന്നെ എപ്പോൾ വേണമെങ്കിലും പാറ താഴേക്ക് പതിക്കാം. മേഖലയിൽ ഇടവിട്ട് മഴപെയ്യുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ഇവിടെ നിന്നും മാറി താമസിക്കാൻ ഒരുങ്ങുകയാണ് കുടുംബങ്ങൾ. റവന്യൂ അധികൃതർ സ്ഥലത്ത് സന്ദർശനം നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.