ഇടുക്കി: കേട്ടാൽ ഒരുപക്ഷേ കൗതുകം തോന്നാവുന്ന ആകാശ വെള്ളരി കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ഇടുക്കി കട്ടപ്പന സ്വദേശി അജിത എന്ന വീട്ടമ്മ. ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആകാശവെള്ളരി കൃഷി അജിത ആരംഭിച്ചത്. കൃഷിഭവനിൽ നിന്ന് ലഭിച്ച വള്ളികൾ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ആദ്യം നട്ടത്. എന്നാൽ വിളവു ലഭിച്ചതോടെ കൃഷി വിപുലമാക്കുകയായിരുന്നു. ഒരു കായ്ക്ക് അഞ്ച് കിലോയോളം ഭാരം വരുന്നുണ്ട്.
അതുകൊണ്ട് തന്നെ ബലവത്തായ പന്തലും നിർമ്മിച്ചു. പിന്നീടത് വീട് മുഴുവനായും വ്യാപിച്ചു. വീട്ടുമുറ്റത്തെ കൃഷി കണ്ട് വെള്ളരി വാങ്ങാൻ എത്തുന്നവരാണ് അധികവും. 27 സെന്‍റ് സ്ഥലത്താണ് അജിതയുടെ കൃഷികൾ. പെയിന്‍റിങ് തൊഴിലാളിയായ ഭർത്താവ് സജിയും മക്കളായ ഗോപികയും ജ്യോതികയും ഈ വീട്ടമ്മയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.