ETV Bharat / state

കർഷകർക്ക് ആശ്വാസമായി മൂന്നാർ ഹോർട്ടികോർപ്പ് സംഭരണ കേന്ദ്രം - HORTICORP

എന്നാല്‍ കേരളത്തില്‍ ഏറ്റവുമധികം പഴം, പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാർ, മറയൂർ മേഖലകളിലെ കർഷകർക്ക് ആശ്വാസമായി ഹോർട്ടികോർപ്പിന്‍റെ പഴം, പച്ചക്കറി സംഭരണ കേന്ദ്രം മാറുകയാണ്. ദേവികുളം, മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കർഷകർ എത്തിക്കുന്ന പച്ചക്കറി ന്യായ വിലയ്ക്ക് സംഭരിച്ച് വില്‍പ്പനയ്ക്ക് തയ്യാറാക്കും.

ജില്ലാ ഭരണകൂടം  ഹോര്‍ട്ടികോര്‍പ്പ്  പച്ചക്കറികള്‍  സംഭരണ കേന്ദ്രം  വിഎസ് സുനില്‍കുമാർ  കൃഷിവകുപ്പ് മന്ത്രി  HORTICORP  MUNNAR
ഹോര്‍ട്ടി കോര്‍പ്പിൻ്റെ പഴംപച്ചക്കറി സംഭരണ കേന്ദ്രം സജീവം
author img

By

Published : Apr 7, 2020, 10:48 AM IST

ഇടുക്കി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏറ്റവുമധികം പ്രതിസന്ധിയിലായത് പഴം, പച്ചക്കറി കർഷകരാണ്. സംഭരിക്കാൻ ആവശ്യമായ സംവിധാനങ്ങളില്ലാത്തതിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി നശിച്ചു തുടങ്ങിയ സംഭവങ്ങളുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഏറ്റവുമധികം പഴം, പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാർ, മറയൂർ മേഖലകളിലെ കർഷകർക്ക് ആശ്വാസമായി ഹോർട്ടികോർപ്പിന്‍റെ പഴം, പച്ചക്കറി സംഭരണ കേന്ദ്രം മാറുകയാണ്.

ഹോര്‍ട്ടി കോര്‍പ്പിൻ്റെ പഴംപച്ചക്കറി സംഭരണ കേന്ദ്രം സജീവം

ദേവികുളം, മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കർഷകർ എത്തിക്കുന്ന പച്ചക്കറി ന്യായ വിലയ്ക്ക് സംഭരിച്ച് വില്‍പ്പനയ്ക്ക് തയ്യാറാക്കും. സർക്കാർ നിശ്ചയിച്ച വിലയില്‍ പച്ചക്കറി വാങ്ങാമെന്നത് ആവശ്യക്കാർക്ക് ആശ്വാസമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ വില വർദ്ധിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. ഹോർട്ടി കോർപ്പ് നേരിട്ട് സംഭരിച്ച് വില്പന നടത്തുന്നതോടെ വില വർദ്ധിക്കുമെന്ന ആശങ്ക മാറി. രാവിലെ 11മുതല്‍ വൈകിട്ട് 5വരെയാണ് മൂന്നാര്‍ ടൗണില്‍ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തന സമയം. ഒരേസമയം, കർഷകർക്കും വിഷരഹിത പച്ചക്കറി വാങ്ങാനെത്തുന്നവർക്കും ഹോർട്ടികോർപ്പിന്‍റെ മൂന്നാറിലെ സംഭരണ- വില്‍പ്പന കേന്ദ്രം ആശ്വസമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.