ETV Bharat / state

സര്‍ക്കാര്‍ കനിയണം, നല്ലതമ്പിയുടെ 'വീടെന്ന സ്വപ്‌നം' ഒരുപാടകലെ ; നിലം പൊത്താറായ കൂരയ്‌ക്കും പതിവുതെറ്റാതെ നികുതിപിരിവ് - ഇടുക്കിയിലെ ഭവന രഹിതര്‍

Nallathambi Need a Secure Shelter :കാട്ടുകല്ലുകളും കമ്പുകളും കൊണ്ടാണ് നല്ലതമ്പി കൂര നിര്‍മിച്ചത്. മേല്‍ക്കൂരയില്‍ പുല്ല് മേഞ്ഞ് ചുറ്റും ചാക്കുകൊണ്ട് മറച്ചിരിക്കുന്നു. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും പരിഹാരമില്ല

homeless man Nallathambi Idukki Upputhara  Idukki homeless Family  Housing projects avoid Idukki family  Housing projects by Kerala govt  Housing projects by central govt  Housing crisis in Idukki  ഉപ്പുതറ നല്ലതമ്പി  ലൈഫ് മിഷന്‍  ഇടുക്കിയിലെ ഭവന രഹിതര്‍
Housing projects avoid Idukki family
author img

By ETV Bharat Kerala Team

Published : Nov 22, 2023, 2:50 PM IST

അധികൃതര്‍ കാണണം ഈ ദുരിതം

ഇടുക്കി : ഭവന രഹിതര്‍ക്ക്, അടച്ചുറപ്പുള്ള വീടൊരുക്കുന്നതിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ ഉണ്ട്. എന്നാല്‍ അര്‍ഹരായവരില്‍ പലരും പദ്ധതിയ്ക്ക് പുറത്തുനില്‍ക്കുന്നതിന്‍റെ ഉദാഹരണമാണ് ഇടുക്കി ഉപ്പുതറയിലെ പുത്തന്‍വീട്ടില്‍ നല്ല തമ്പിയുടെയും കുടുംബത്തിന്‍റെയും ജീവിതം (Homeless man Nallathambi Idukki Upputhara). പ്ലാസ്റ്റിക് ചാക്കുകള്‍ മറച്ച കൂരയില്‍ ഇരുന്ന് ഇവര്‍ നല്ലൊരു വീടെന്ന സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.

ഉപ്പുതറ കാവേരിമേട്ടില്‍ ഉള്ള പട്ടയമില്ലാത്ത പത്ത് സെന്‍റ് ഭൂമി മാത്രമാണ്, നല്ലതമ്പിയുടെയും കുടുംബത്തിന്‍റെയും ആകെ സ്വത്ത് (Idukki homeless Family). ഇവിടെ കാട്ടുകല്ലുകളും കമ്പുകളും ഉപയോഗിച്ച് കെട്ടി ഉയര്‍ത്തിയ താത്കാലിക കൂരയിലാണ് നല്ലതമ്പിയും ഭാര്യ ഗ്രേസിയും പ്ലസ്‌ടു വിദ്യാര്‍ഥിനിയായ മകളും കഴിയുന്നത്. പുല്ലുമേഞ്ഞ മേല്‍ക്കൂര, വീടിന്‍റെ ചുറ്റും പ്ലാസ്റ്റിക് ചാക്കുകള്‍ കെട്ടി മറച്ചിരിയ്ക്കുന്നു. ദുരിത പൂര്‍ണമാണ് ഇവരുടെ വീടിന്‍റെ അവസ്ഥ.

ലൈഫ് ഭവന പദ്ധതിയില്‍ അടക്കം നിരവധി തവണ വീടിനായി ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തമായി ഭൂമി ഇല്ലാത്തതും റേഷന്‍കാര്‍ഡ് സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഭാഗത്തിന്‍റേതായതും ഇവര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടാന്‍ കാരണമായി. ദുരവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ജില്ല കലക്‌ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഏന്നാല്‍ ഇതുവരെയും ഭവന നിര്‍മാണ പദ്ധതിയില്‍ ഈ കുടുംബം ഇടംപിടിച്ചിട്ടില്ല.

ശക്തമായൊരു കാറ്റ് വീശിയാല്‍ നിലം പൊത്താന്‍ പാകത്തിന് നില്‍ക്കുന്ന ഈ കൂരയ്‌ക്കും പഞ്ചായത്ത് പതിവ് തെറ്റാതെ നികുതി പിരിക്കുന്നുണ്ട്. കൂലിവേലയില്‍ നിന്ന് ലഭിക്കുന്ന വരുമാനം നിത്യച്ചെലവിന് പോലും തികയാതെ വരുമ്പോള്‍ നല്ലതമ്പിയുടെ വീടെന്ന സ്വപ്‌നം ഇന്നും പടിക്കപ്പുറമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.